നാളെ ഐപിഎല്ലിൽ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവും നാളെ ബാംഗ്ലൂരിൽ പോരാട്ടത്തിനിറങ്ങുമ്പോൾ രണ്ട് ടീമുകൾക്കും ഇത് ജീവമരണ പോരാട്ടമാണ്.
നാളെത്തെ മത്സരത്തിൽ 18 റൺസിനോ അല്ലെങ്കിൽ 11 പന്തുകൾ ബാക്കി നിൽക്കെ വിജയിച്ചാൽ മാത്രമേ ആർസിബിയ്ക്ക് പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാവൂ. അതെ സമയം ചെന്നൈയ്ക്ക് എങ്ങനെയെങ്കിലും ഒരു വിജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാൽ നാളെ മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാൽ ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കും.
എന്നാൽ ഈ നിർണായക മത്സരത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചെന്നൈയുടെ ബൗളർ ദീപക് ചഹർ നാളെ കളിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
പരിക്കേറ്റ ദീപക് ചഹാർ ചെന്നൈയുടെ അവസാന ചില മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ താരമിപ്പോൾ നെറ്റ്സിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ താരം നാളെ കളിക്കാനും സാധ്യതയുണ്ട്.
അതെ സമയം ചെന്നൈ നിരയിൽ മുസ്താഫിസുർ, പതിരാനേ, മോയിൻ അലി ഇവരൊന്നും ടീമിനോടൊപ്പമില്ല. 3 താരങ്ങളും ലോകകപ്പ് ഒരുക്കങ്ങൾക്കായി ദേശീയ ടീമിനോടപ്പം ചേർന്നിരിക്കുകയാണ്.