in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫോളോ ചെയ്ത് ഇംഗ്ലീഷ് പരിശീലകൻ നിക്ക് മോണ്ട്ഗ്രോമറി. ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് നിക്ക് ഫോളോ ചെയ്‌തിരിക്കുന്നത്‌. ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്ന സമയത്താണ് ഇംഗ്ലീഷ് പരിശീലകൻ ബ്ലാസ്‌റ്റേഴ്‌സിനെ ഫോളോ ചെയ്തതെന്നാണ് ശ്രദ്ധേയമായ കാര്യം.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫോളോ ചെയ്ത് ഇംഗ്ലീഷ് പരിശീലകൻ നിക്ക് മോണ്ട്ഗ്രോമറി. ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് നിക്ക് ഫോളോ ചെയ്‌തിരിക്കുന്നത്‌. ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്ന സമയത്താണ് ഇംഗ്ലീഷ് പരിശീലകൻ ബ്ലാസ്‌റ്റേഴ്‌സിനെ ഫോളോ ചെയ്തതെന്നാണ് ശ്രദ്ധേയമായ കാര്യം.

സ്‌കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ് ഹിബേർമിയന്റെ പരിശീലനായിരുന്നു അദ്ദേഹം. മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹം ഹിബേർമിയന്റെ പരിശീലക സ്ഥാനം രാജിവെച്ചത്. അതിനാൽ നിക്ക് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനായേക്കുമെന്നും ആരാധകർ അഭിപ്രായയപ്പെടുന്നുണ്ട്.

42 കാരനായ നിക്ക് ഇംഗ്ലീഷ് ക്ലബ്ബുകളായ ഷെഫീൽഡ് യുണൈറ്റഡ് മിൽവാൽ, എ ലീഗ് ക്ലബ് സെന്ററൽ കോസ്റ്റ് മറൈനേഴ്സ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2021 ലാണ് അദ്ദേഹം പരിശീലക കളരി ആരംഭിക്കുന്നത്.

2021 മുതൽ 2023 വരെ എ ലീഗ് ക്ലബ് സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനെ പരിശീലിപ്പിച്ചു. ശേഷം കഴിഞ്ഞ സീസണിലാണ് അദ്ദേഹം സ്‌കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ് ഹിബേർമിയന്റെ പരിശീലകനാവുന്നത്.

അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടർന്നത് കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവുമെന്നല്ല, മറിച്ച് അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സിനെ ഫോളോ ചെയ്തതും ശേഷം അദ്ദേഹം നിലവിലെ ക്ലബ് വിട്ടതും ആരാധകർക്കിടയിൽ റൂമറുകൾക്ക് കാരണമായി.

ALSO READ: സൂപ്പർ താരം ക്ലബ് വിടുമോ? മുംബൈയുടെ നീക്കം ബ്ലാസ്റ്റേഴ്സിന് പണിയാകും

ALSO READ: കേരളാ ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ഇല്ലാതാവാൻ പോകുകയാണോ?; ആരാധകരുടെ ചങ്ക് തകർത്ത് ഖത്തറിൽ നിന്നൊരു വമ്പൻ റിപ്പോർട്ട്

ALSO READ: സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലേക്കില്ല; ഉറപ്പിച്ച് മാർക്കസ്

ആ താരത്തെ ഞാൻ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല; ഒടുവിൽ തുറന്ന് പറഞ്ഞ് ഗംഭീർ

തിരിച്ചടി;ഒന്നും രണ്ടുമല്ല ദിമ്മിയെ സ്വാന്തമാകാൻ വമ്പന്മാർ രംഗത്ത്😭