in , , , , ,

CryCry LOLLOL AngryAngry OMGOMG LOVELOVE

സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലേക്കില്ല; ഉറപ്പിച്ച് മാർക്കസ്

ഐഎസ്എൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട എല്ലാ റൂമറുകളും സംശയങ്ങളും ആരാധകരും ചോദിച്ച് മനസിലാക്കുന്നത് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോയിൽ നിന്നാണ്, കാരണം വളരെ സുതാര്യവും വ്യക്തവുമായ റിപ്പോർട്ടുകളാണ് അദ്ദേഹം പുറത്ത് വിടുന്നത്. അതിനാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ അവരുടെ സംശയങ്ങൾ മാർക്കസിനോട് ചോദിച്ച് വ്യക്തത വരുത്താറുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു ആരാധകൻ മാർക്കസിനോട് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിച്ചിരുന്നു. മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് താരം തിരി കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്നുള്ളതായിരുന്നു ആരാധകന്റെ ചോദ്യം.എന്നാൽ തിരി ഒരിക്കലും ബ്ലാസ്റ്റേഴ്‌സിൽക്ക് വരില്ലെന്നും അക്കാര്യം നടക്കില്ലെന്നും മാർക്കസ് ഇതിന് ഉത്തരം നൽകുകയും ചെയ്തു.

ഇത്തവണ മുംബൈ സിറ്റി എഫ്സിയെ ഐഎസ്എൽ കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് തിരി. താരത്തിന്റെ കരാർ ഈ സീസണോട് കൂടി മുംബൈയിൽ അവസാനിക്കും. അതിനാൽ തിരിയെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ സമീപിച്ചിരുന്നു.

എന്നാൽ മുംബൈ സിറ്റിയിൽ തന്നെ തുടരാനാണ് തിരിയുടെ താല്പര്യം. താരം മുംബൈയുമായി പുതിയ കരാർ ചർച്ചകൾ ആരംഭിച്ചതായാണ് റിപോർട്ടുകൾ.

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപെട്ട റൂമറുകളിൽ പോലും തിരി ഉണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ചോദ്യം ഈ ആരാധകന് ഉണ്ടായത് എന്ന കാര്യവും വ്യക്തമല്ല.

ALSO READ: മുംബൈ സിറ്റി എഫ്സി താരം മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ ക്ലബ്ബിലേക്ക്…

ALSO READ: മികച്ച പദ്ധതികൾ; ലക്ഷ്യമിടുന്നത് ഒരു പിടി മികച്ച താരങ്ങളെ; ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇപ്രകാരം

ALSO READ: നിങ്ങളിത് കണ്ടില്ലേ, നിങ്ങൾ ഉറങ്ങുകയാണോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് തോമസ് ആശാൻ

മഴ ചതിച്ചു; ഐപിഎൽ 2024 നിന്ന് മറ്റൊരു ടീം കൂടി പുറത്തായി… പ്ലേ ഓഫ്‌ ഉറപ്പിച്ച് മുൻ ചാമ്പ്യന്മാരും…

മുൻ ബ്ലാസ്റ്റേഴ്‌സ് താരം നിലവിലെ ക്ലബ്ബുമായി കരാർ അവസാനിപ്പിച്ചു; ഇനി പുതിയ തട്ടകത്തിലേക്ക്…