in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുംബൈ സിറ്റി എഫ്സി താരം മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ ക്ലബ്ബിലേക്ക്…

ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എന്നും സന്തോഷം നല്കുന്ന വാർത്തയാണ്. എന്നെങ്കിലുമൊരിക്കൽ ലോകകപ്പിൽ ഇന്ത്യ കളിക്കുന്നത് സ്വപ്‍നം കാണുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് തങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്നതാണ് ഇത്തരം നീക്കങ്ങൾ.

ഇപ്പോഴിതാ മുംബൈ സിറ്റി എഫ്സിയുടെ യൂത്ത് ടീമിൽ നിന്നും ഒരു 17 കാരൻ ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക് ബോൺ റോവേഴ്സിന്റെ അക്കാദമിയിലേക്ക് പോകുകയാണ്. മുംബൈ യൂത്ത് ടീമിലെ അറ്റാക്കിങ് മിഡ്ഫീൽഡർ നിയാൽ ഗോഗ്വാലയ്ക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്.

നേരത്തെ മുംബൈ സിറ്റിയുടെ അണ്ടർ 15 ടീമിലും മുംബൈയിൽ ബാഴ്സ് ഒരുക്കിയ ബാഴ്സ് അക്കാദമിയിലും ഭാഗമായ താരമാണ് നിയാൽ. മഹാരാഷ്ട്ര സംസ്‌ഥാന ടീമിന്റെ എയ്ജ് ഗ്രൂപ്പിലും ഈ താരം പന്ത് തട്ടിയിട്ടുണ്ട്. മുംബൈയുടെ എയ്ജെ ഗ്രൂപ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഈ 17 കാരൻ നടത്തിയത്.

വർഷങ്ങൾക്ക് മുമ്പ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരയ ക്ലബ് കൂടിയാണ് ബ്ലാക്ക് ബോൺ. 1994-95 സീസണിലാണ് ബ്ലാക്ക് ബോൺ ഇംഗ്ലീഷ് ചാമ്പ്യന്മാരായത്. ആ ക്ലബ്ബിന്റെ അക്കാദമിയിലേക്കാണ് നിയാൽ പോകുന്നത് എന്നതാണ് ശ്രദ്ധേയകരം.

എതെയാലും നിയാലിന് ഇന്ത്യൻ ഫുട്ബോളിന്റെ വലിയ ഭാവിയാവാൻ സാധിക്കട്ടെ…

ധോണിക്ക് വേണ്ടി അമ്പലങ്ങൾ പണിയും ചെന്നൈയുടെ ദൈവമെന്നും റായിഡു

നെയ്മർ അടക്കം 9 സൂപ്പർ താരങ്ങൾ; ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയുടെ മിയാമി ലക്ഷ്യമിടുന്ന താരങ്ങളുടെ പട്ടിക പുറത്ത്