in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

നെയ്മർ അടക്കം 9 സൂപ്പർ താരങ്ങൾ; ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയുടെ മിയാമി ലക്ഷ്യമിടുന്ന താരങ്ങളുടെ പട്ടിക പുറത്ത്

ലയണൽ മെസ്സിക്ക് പിന്നാലെ ബുസ്ക്കറ്റ്സിനെയും ജോർഡി ആൽബയെയും സുവാരസിനേയും ടീമിലെത്തിച്ച് ബെക്കാം മിയാമിയെ ശക്തമാക്കിയിരുന്നു. എന്നാൽ ഇത് കൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്ന മട്ടിലാണ് ബെക്കാമിപ്പോൾ. അടുത്ത സമ്മർ ട്രാൻഫർ വിപണിയിൽ 9 സൂപ്പർ താരങ്ങളെയാണ് മിയാമി ലക്ഷ്യമിടുന്നത്.

ലയണൽ മെസ്സിക്ക് പിന്നാലെ ബുസ്ക്കറ്റ്സിനെയും ജോർഡി ആൽബയെയും സുവാരസിനേയും ടീമിലെത്തിച്ച് ബെക്കാം മിയാമിയെ ശക്തമാക്കിയിരുന്നു. എന്നാൽ ഇത് കൊണ്ടൊന്നും അവസാനിപ്പിക്കില്ലെന്ന മട്ടിലാണ് ബെക്കാമിപ്പോൾ. അടുത്ത സമ്മർ ട്രാൻഫർ വിപണിയിൽ 9 സൂപ്പർ താരങ്ങളെയാണ് മിയാമി ലക്ഷ്യമിടുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോൾ.കോമാണ് മിയാമി ലക്ഷ്യമിടുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ആ 9 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം… ( ഈ താരങ്ങളെയെല്ലാം മിയാമി സ്വന്തമാക്കുമെന്നല്ല..മറിച്ച് ഈ താരങ്ങൾക്ക് വേണ്ടി മിയാമി ട്രാൻസ്ഫർ വിൻഡോയിൽ ശ്രമങ്ങൾ നടത്തും)

  1. സെർജിയോ റാമോസ്

നിലവിൽ സ്പാനിഷ് ക്ലബ് സെവിയ്യയ്ക്ക് വേണ്ടി ബൂട്ട് കെട്ടുന്ന സെർജിയോ റാമോസ് മിയാമിയുടെ ടാർഗറ്റ് ലിസ്റ്റിലുള്ള താരമാണ്. താരം നേരത്തെ മെസ്സിക്കൊപ്പം പിഎസ്ജിയിൽ കളിച്ചിരുന്നു.

  1. ലുക്കാ മോഡ്രിച്ച്

മിയാമി ലക്ഷ്യമിടുന്ന അടുത്ത താരമാണ് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മാന്ത്രികൻ ലൂക്ക മോഡ്രിച്ച്. താരത്തിന്റെ കരാർ ഈ സീസണോടെ റയലിൽ അവസാനിക്കും.

  1. സെർജിയോ റോബർട്ടോ

മെസ്സിക്കൊപ്പം ബാഴ്‌സയിൽ പന്ത് തട്ടിയ താരമാണ് റോബർട്ടോ. റോബെർട്ടോയും മിയാമിയുടെ ടാർഗറ്റ് ലിസ്റ്റിലുണ്ട്.

  1. നെയ്മർ

കളത്തിൽ മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് നെയ്മർ. നെയ്മറിനെയും മിയാമി ലക്ഷ്യമിടുന്നുണ്ട്, നേരത്തെ ബെക്കാമും നെയ്മറും കൂടിക്കാഴ്ച നടത്തിയത് നെയ്മറിനെ മിയാമിയിലേക്ക് ക്ഷണിക്കാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

  1. അന്റോണിയോ ഗ്രീസ്മാൻ

മെസ്സിയുടെയും മിയാമിയുടെയും ഗുഡ്ബുക്കിൽ ഇടംപിടിച്ച മറ്റൊരു താരമാണ് ഗ്രീസ്മാൻ. ഗ്രീസ്മാനെയും മിയാമി ലക്‌ഷ്യം വെയ്ക്കുന്നുണ്ട്.

  1. ആന്ദ്രേ ഇനിയേസ്റ്റ

നിലവിൽ യുഎഇ പ്രൊ ലീഗിലാണ് ഇനിയേസ്റ്റ കളിക്കുന്നത്. നേരത്തെ ബാഴ്‌സയിൽ മെസ്സിക്കൊപ്പം കളിച്ച താരമാണ് ഇനിയേസ്റ്റ

  1. കൂട്ടീഞ്ഞോ

ഗ്രീസ്മാനെ പോലെ ബാഴ കാലഘട്ടം അത്ര സുഖകരമല്ലാത്ത താരമാണ് ഫിലിപ്പെ കൂട്ടീഞ്ഞോ. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലാണ് താരം പന്ത് തട്ടുന്നത്.

  1. ഏയ്ഞ്ചൽ ഡി മരിയ

അർജന്റീനൻ ടീമിലെ മെസ്സിയുടെ ഉറ്റസുഹൃത്ത്. നിലവിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്ക് വേണ്ടി പന്ത് തട്ടുന്ന താരത്തിന് സീസൺ അവസാനത്തോടെ ബെൻഫിക്കയിൽ കരാർ അവസാനിക്കും.

9 നാച്ചോ ഫെർണാണ്ടസ്

നിലവിൽ റയലിനായി കളിക്കുന്ന നാച്ചോയുടെ കരാർ ഈ സീസണോടെ അവസാനിക്കും. ഫ്രീ ഏജന്റ് ആവുന്ന താരത്തെ ടീമിലെത്തിച്ച് പ്രതിരോധം ശക്തിപ്പെടുത്താനാണ് മിയാമിയുടെ നീക്കം.

ALSO READ: അവനെ ഞങ്ങൾക്ക് വേണം; സൂപ്പർ താരത്തെ സ്വന്തമാക്കാൻ റോണോയുടെ അൽ നസ്‌റും മെസിയുടെ മിയാമിയും ഇഞ്ചോടിഞ്ച് പോരാട്ടം

ALSO READ: ബാക്ക് ടൂ യൂറോപ്പ്..; റോണോയെ ടീമിലെത്തിക്കാനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബിന്റെ നീക്കങ്ങൾ

ALSO READ; ബാലൺ ഡി ഓറൊക്കെ ചെറുത്; ബാലൺ ഡി ഓറിനേക്കാൾ വലിയ പുരസ്‌കാരം സ്വന്തമാക്കൊനൊരുങ്ങി ലയണൽ മെസ്സി

മുംബൈ സിറ്റി എഫ്സി താരം മുൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ ക്ലബ്ബിലേക്ക്…

ഈ സീസൺത്തെ “ടീം ഓഫ്‌ ദി സീസൺ” പ്രഖ്യാപിച്ചു; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരാൾ മാത്രം…