യൂറോപിലെ ടോപ് ഡിവിഷൻ ലീഗുകളിൽ നിന്ന് വരുന്ന മികച്ച താരങ്ങളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റും ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയും.
നീണ്ട 15 വർഷക്കാലം ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി പന്ത് തട്ടിയ സൂപ്പർ താരം മാർകോ റൂയിസിന് വേണ്ടിയാണ് ഇരുടീമും പോരാടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റൂയിസുമായി കരാർ പുതുക്കില്ലെന്നും താരം ക്ലബ് വിടുമെന്നും ബൊറൂസിയ അറിയിച്ചത്.
ഇതിന് പിന്നാലെ താരത്തിനെ സ്വന്തമാക്കാൻ ഇന്റർ മിയാമിയും അൽ നസ്റും രംഗത്ത് വരികയായിരുന്നു. എസെൻഷ്യൽ സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം റൂയിസിനെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകളും രംഗത്തുണ്ടെങ്കിലും മിയാമിയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നാണ്.
അതേ സമയം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഡോർട്മുണ്ട്. ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെയാണ് ഡോർട്മുണ്ടിന് നേരിടാനുള്ളത്.
അതിനാൽ റൂയിസിന്റെ ശ്രദ്ധ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രമായിരിക്കും. അത് കഴിഞ്ഞതിന് ശേഷമായിരിക്കും താരം പുതിയ ക്ലബ്ബിനെ കുറിച്ചുള്ള തീരുമാനമെടുക്കുക.
ALSO READ:ബാക്ക് ടൂ യൂറോപ്പ്..; റോണോയെ ടീമിലെത്തിക്കാനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബിന്റെ നീക്കങ്ങൾ
ALSO READ: ബാലൺ ഡി ഓറൊക്കെ ചെറുത്; ബാലൺ ഡി ഓറിനേക്കാൾ വലിയ പുരസ്‌കാരം സ്വന്തമാക്കൊനൊരുങ്ങി ലയണൽ മെസ്സി
ALSO READ; ഇനി ഇവരെ പിടിച്ച് കെട്ടാനാവില്ല; മെസ്സിക്കൊപ്പം പന്ത് തട്ടാൻ മാലാഖയെത്തുന്നു; എസ്പിഎൻ റിപ്പോർട്ട്