കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബിസിസിഐ തങ്ങളുടെ വാർഷിക കരാറിൽ നിന്നും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയത്. ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിയ്ക്കാൻ തയാറാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐയുടെ നടപടി.
ബിസിസിഐയുടെ നടപടിയിൽ ആരാധകർക്ക് സമ്മിശ്ര അഭിപ്രയമുണ്ടായായിരുന്നു. യുവതാരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തങ്ങളുടെ ഫോമും ഫിറ്റ്നസ്സും തെളിയിക്കാൻ ബാധ്യസ്ഥരാണ് എന്നതിയിരുന്നു നടപടിയെ അനുകൂലിച്ചവരുടെ വാദം. എന്നാൽ ഹർദിക് പാണ്ട്യയെ പോലുള്ള താരങ്ങൾ അഭ്യന്തര ക്രിക്കറ്റ് കളിയ്ക്കാൻ തയാറാവാഞ്ഞിട്ടും ബിസിസിഐ അവർക്ക് പരിഗണന നൽകുന്നതിനെതിരെ നടപടിയിൽ വിമർശനവും ഉയർന്നിരുന്നു.
എന്നാലിപ്പോൾ ഇരുവരെയും ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. താരങ്ങളെ പുറത്താക്കിയത് താനല്ല എന്ന വാദമാണ് ജയ് ഷാ നിരത്തിയത്.
ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് എന്നാണ് ജയ് ഷായുടെ വാക്കുകള്‍. ‘നിങ്ങള്‍ക്ക് ബിസിസിഐ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ മീറ്റിംഗിന്‍റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അജിത് അഗാര്‍ക്കറാണ്. അത് നടപ്പാക്കുക മാത്രമാണ് എന്‍റെ ചുമതലയെന്നും ഷാ പറഞ്ഞു.
ഇരുവരെയും പുറത്താക്കിയത് കൊണ്ട് സഞ്ജു സാംസണെ പോലുള്ള പുതിയ താരങ്ങളെ ഇതോടെ ഉള്‍ക്കൊള്ളിക്കാനായി. ഇന്ത്യന്‍ ക്രിക്കറ്റ് പദ്ധതികളില്‍ ആരും ഒഴിച്ചുകൂടാനാവാത്തവരല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇഷാനും ശ്രേയസുമായി ഞാന്‍ സംസാരിച്ചിരുന്നു. ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ്’ എന്നും ജയ് ഷാ വെളിപ്പെടുത്തി.
ALSO READ; ‘ഇമ്പാക്റ്റ് പ്ലയെർ’ നിയമം ഒഴിവാക്കുമോ? നിർണായക അപ്‌ഡേറ്റുമായി ജയ് ഷാ
ALSO READ; ടീം ഇന്ത്യയുടെ അടുത്ത പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നത് രണ്ട് സൂപ്പർ പരിശീലകരെ
ALSO READ; പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം