in , ,

‘ഇമ്പാക്റ്റ് പ്ലയെർ’ നിയമം ഒഴിവാക്കുമോ? നിർണായക അപ്‌ഡേറ്റുമായി ജയ് ഷാ

ടീമുകൾക്ക് ഒരു തരത്തിൽ ഇമ്പാക്ട് പ്ലയെർ നിയമം അനുഗ്രഹമാവുമ്പോൾ മറ്റൊരു തരത്തിൽ തിരിച്ചടിയുമാവുന്നുണ്ട്. എന്നാൽ ആരാധകർക്ക് ഈ നിമയത്തോട് അത്ര ഇഷ്ടമില്ല. കളിയൊഴുക്കിനെ ഈ നിയമം ബാധിക്കുന്നവെന്നാണ് ആരാധകരുടെ വിമർശനം.

കഴിഞ്ഞ സീസൺ മുതൽ ഐപിഎല്ലിൽ ബിസിസിഐ ആവിഷ്കരിച്ച നിയമമാണ് ‘ഇമ്പാക്ട് പ്ലയെർ’; ഫുട്ബോളിലെ സബ്സ്റ്റിറ്റൂഷ്യൻ മാതൃകയിലാണ് ആദ്യ ഇലവന് പുറമെ ടീമുകൾക്ക് ഒരു അധിക താരത്തെ കൂടി സബ് ആയി കളിപ്പിക്കാം എന്ന നിയമം ബിസിസിഐ കൊണ്ട് വന്നത്.

ടീമുകൾക്ക് ഒരു തരത്തിൽ ഇമ്പാക്ട് പ്ലയെർ നിയമം അനുഗ്രഹമാവുമ്പോൾ മറ്റൊരു തരത്തിൽ തിരിച്ചടിയുമാവുന്നുണ്ട്. എന്നാൽ ആരാധകർക്ക് ഈ നിമയത്തോട് അത്ര ഇഷ്ടമില്ല. കളിയൊഴുക്കിനെ ഈ നിയമം ബാധിക്കുന്നവെന്നാണ് ആരാധകരുടെ വിമർശനം.

എന്നാലിപ്പോൾ ഇമ്പാക്ട് പ്ലയെർ നിയമത്തിൽ ഒരു പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ രംഗത്ത് വന്നിരിക്കുകയാണ്. അടുത്ത സീസണിൽ ഇമ്പാക്ട് പ്ലയെർ നിയമം തുടരണോ വേണ്ടയോ എന്ന് ടീമുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘ഇംപാക്ട് പ്ലെയര്‍ നിയമം വെറും പരീക്ഷണം മാത്രമാണ്. ഈ നിയമം വഴി രണ്ട് പുതിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കുന്നുണ്ടെന്നും ജയ് ഷാ പറഞ്ഞു.

നിയമം ഓള്‍റൗണ്ടര്‍മാരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘ഇംപാക്ട് പ്ലെയര്‍ നിയമം തുടരണോ വേണ്ടയോ എന്നതിനെ കുറിച്ച് ടീമുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് സ്ഥിരമല്ല. പക്ഷേ നിയമത്തിനെതിരായി ആരും അഭിപ്രായപ്പെട്ടിട്ടില്ല’, ജയ് ഷാ വ്യക്തമാക്കി.

ALSO READ; പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

ALSO READ; യുവിയല്ല; പഞ്ചാബ് കിങ്സിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ALSO READ; IPL 2024: കൊൽക്കത്തയ്ക്ക് ആശ്വസിക്കാം; സൂപ്പർ താരം തിരിച്ചെത്തി

ക്രിസ്റ്റിയാനോ റൊണാൾഡോ വീണ്ടും യൂറോപ്യൻ മണ്ണിലേക്ക്; ഇത്തവണയും ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് തന്നെ…

അവർ ഒരുമിക്കുന്നു ; ?റൊണാൾഡോ ഒരു വർഷത്തെ കരാറിൽ മെസ്സിയുടെ മിയാമിയിൽ എത്തുന്നു