in , ,

CryCry LOVELOVE LOLLOL OMGOMG AngryAngry

പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ ഇപ്പോഴും സജീവമാണ്. 11 മത്സരങ്ങളിൽ ആറു വിജയവും അഞ്ച് പരാജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരാണ് ചെന്നൈ. ഇനിയുള്ള 3 മത്സരങ്ങളും അവർക്ക് നിർണായകമാണ്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ ഇപ്പോഴും സജീവമാണ്. 11 മത്സരങ്ങളിൽ ആറു വിജയവും അഞ്ച് പരാജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരാണ് ചെന്നൈ. ഇനിയുള്ള 3 മത്സരങ്ങളും അവർക്ക് നിർണായകമാണ്.

അവസാന മത്സരത്തിൽ ജയിച്ച് ചെന്നൈ പ്ലേ ഓഫിലെക്കടുക്കുമ്പോൾ ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടർക്ക് ഒരു വിഷമമുണ്ട്. ചെന്നൈയുടെ ന്യൂസിലാൻഡ് ഓൾ റൗണ്ടർ മിച്ചൽ സാന്റ്നറാണ് ആ പരാതിക്കാരൻ.ചെന്നൈയിൽ തനിക്ക് സ്ഥിരമായി പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാത്തത് തന്നെയാണ് കിവി താരത്തെ വിഷമത്തിലാക്കുന്നത്.

2018 ലാണ് സാൻ്റ്‌നർ ചെന്നൈയിലെത്തുന്നത്. എന്നാൽ ഇത് വരെ ചെന്നൈക്കായി ആകെ 16 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചത്. രവീന്ദ്ര ജഡേജയ്ക്ക് സമാനമായ താരമെന്നതാണ് സാന്റ്നറെ ചെന്നൈ പുറത്തിരുത്താൻ കാരണം. എന്നാൽ പല തവണ ചെന്നൈയുടെ രക്ഷകനായി എത്തിയ താരമാണ് സാന്റ്നർ. 2019 ൽ രാജസ്ഥാനെതിരെ അവസാന പന്തിൽ സികസർ നേടി ചെന്നൈയെ വിജയിപ്പിച്ച സാന്റനറിന്റെ പ്രകടനം ആരാധകർ മറന്ന് കാണാൻ ഇടയില്ല. എന്നാൽ വലിയ അവസരങ്ങൾ താരത്തിന് ചെന്നൈയിൽ ലഭിക്കുന്നില്ല.

എന്നാൽ ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇടങ്കയ്യൻ സ്പിന്നർ സ്പെല്ലിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

ഈ മത്സരത്തിന് ശേഷമാണ് തനിക്ക് പ്ലെയിങ് ഇലവനിൽ കളിയ്ക്കാൻ പറ്റാത്തതിന്റെ വിഷമം സാന്റ്നർ തുറന്ന് പറഞ്ഞത്. എല്ലാ സമയത്തും കളിക്കാത്തതിൽ നിരാശയുണ്ട്. ചില സമയങ്ങളിൽ ഇത് അരോചകമാകുമെങ്കിലും, സജീവമായി കളിക്കാത്തപ്പോൾ ശ്രദ്ധ നിലനിർത്തുന്നതിലാണ് ബുദ്ധിമുട്ട് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും സാൻ്റ്നർ പറഞ്ഞു.

ALSO READ; യുവിയല്ല; പഞ്ചാബ് കിങ്സിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ALSO READ; IPL 2024: കൊൽക്കത്തയ്ക്ക് ആശ്വസിക്കാം; സൂപ്പർ താരം തിരിച്ചെത്തി

ALSO READ; രോഹിതിന് ശേഷം നായകനാക്കാൻ പദ്ധതിയിട്ടത് ഹർദിക്കിനെയല്ല, മറ്റൊരു താരത്തെ; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുന്നു; തകർപ്പൻ നീക്കങ്ങളുമായി ബഗാൻ; ഫെറാണ്ടോയുടെ കാര്യത്തിലും വ്യക്തത; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫറുകൾ അറിയാം

ഐഎസ്എല്ലിൽ നിന്ന് ഒരു ടീം പുറത്താകുമോ? നിർണായക നീക്കങ്ങൾ; എല്ലാം ഈ മാസം അവസാനം അറിയാം