വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഒരുക്കങ്ങൾക്കായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഐപിഎല്ലിൽ കളിക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ട താരങ്ങളെ തിരിച്ച് വിളിച്ചത് ഐപിഎൽ ടീമുകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ടി20 ലോകകപ്പിന് മുന്നോടിയായി അവർ പാകിസ്‌ഥാനെതിരെ ടി20 പരമ്പര കളിക്കുണ്ട്. ഇതാണ് ഇംഗ്ലീഷ് താരങ്ങളെ ബോർഡ് തിരിച്ച് വിളിച്ചത്.
രാജസ്ഥാൻ റോയൽസ്, കൊൽക്കത്താ എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അവരുടെ നിർണായക താരങ്ങളാണ് ഇംഗ്ലീഷ് താരങ്ങൾ. ഇവരെ തിരിച്ച് വിളിക്കുന്നത് ഇരു ടീമുകൾക്കും പ്ലേ ഓഫിൽ തിരിച്ചടിയാവും.
കൊൽക്കത്തയ്ക്ക് അവരുടെ ഓപ്പണർ ഫിൽ സാൾട്ടിനെയായിരിക്കും ഇത് വഴി നഷ്ടമാകുക. വ്യക്തിപരമായ കാരണങ്ങളാല്‍ ജേസണ്‍ റോയി പിന്മാറിയതിനാല്‍ പകരം ഫില്‍ സാള്‍ട്ട് ടീമിലെത്തിയത്.എന്നാൽ മികച്ച പ്രകടനം നടത്തി സാൾട്ട് ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഫിൽ സാൾട്ട് പോയാൽ പകരക്കാരനായി വരിക അഫ്ഘാൻ താരം റഹ്മാനുള്ള ഗുർബാസായിരിക്കും. എന്നാൽ ഗുര്‍ബാസ് ഈ സീസണില്‍ ഇതുവരെ ഒരു മത്സരം കളിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ഈ മാസം തുടക്കത്തില്‍ രോഗിയായ അമ്മയെ കാണാൻ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ താന്‍ ഉടന്‍ തന്നെ കെകെആര്‍ സ്‌ക്വാഡില്‍ ചേരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തിരിച്ചുവരവ് പ്രഖ്യാപിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു.
ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് പോകുകയാണെങ്കില്‍ ഗുര്‍ബാസ് പകരക്കാരനാകും, അതിനുശേഷം അദ്ദേഹം സുനില്‍ നരെയ്നൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. ഇത്തരത്തിൽ സാൾട്ടിന്റെ അഭാവം ഒരു തരത്തിലെങ്കിലും കെകെആറിന് മറികടക്കാനാവും.