in , , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബെൻസീമയോ? റാക്കിറ്റിച്ചോ? ഇന്ത്യൻ മണ്ണിലേക്ക് പ്രമുഖരെത്തുന്നു; ആവേശത്തോടെ ആരാധകർ

ഒരു കാലത്തെ യൂറോപ്യൻ വമ്പന്മാരെല്ലാം ഇപ്പോൾ ഏഷ്യയിൽ പന്ത് തട്ടുകയാണ്. സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബാളിൽ ലീഗുകളിൽ യൂറോപ്പിലെ പ്രമുഖ കളിക്കാർ പന്ത് തട്ടുന്നുണ്ട്. ഇവരൊക്കെ ഏഷ്യയിൽ പന്ത് തട്ടുന്നത് ഇന്ത്യയ്ക്കും ഒരു തരത്തിൽ ഗുണകരമാണ്.

ഒരു കാലത്തെ യൂറോപ്യൻ വമ്പന്മാരെല്ലാം ഇപ്പോൾ ഏഷ്യയിൽ പന്ത് തട്ടുകയാണ്. സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബാളിൽ ലീഗുകളിൽ യൂറോപ്പിലെ പ്രമുഖ കളിക്കാർ പന്ത് തട്ടുന്നുണ്ട്. ഇവരൊക്കെ ഏഷ്യയിൽ പന്ത് തട്ടുന്നത് ഇന്ത്യയ്ക്കും ഒരു തരത്തിൽ ഗുണകരമാണ്.

പറഞ്ഞ് വരുന്നത് അടുത്ത സീസണിൽ നടക്കാനിരിക്കുന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 വിനെ കുറിച്ചാണ്. ഇത്തവണ ഇന്ത്യൻ ക്ലബ്ബുകൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റിലേക്ക് യോഗ്യതയില്ലെങ്കിലും ലീഗിന്റെ രണ്ടാം ഡിവിഷനായ എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 വിന് യോഗ്യതയുണ്ട്.

ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാന് എസിഎൽ 2 വിലേക്ക് നേരിട്ട് യോഗ്യതയുണ്ട്. സൂപ്പർ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് ഘട്ടം കടന്നാൽ എസിഎൽ 2 വിലേക്ക് യോഗ്യത നേടാം. ഐഎസ്എൽ ക്ലബ്ബുകൾക്ക് മാത്രമല്ല സൗദി ക്ലബ്ബുകൾക്കും എസിഎൽ 2 വിൽ നേരിട്ട് കളിക്കാനാവും.

സൗദി പ്രൊ ലീഗിൽ നാലാം സ്ഥാനത്തെത്തുന്ന ടീമിനാണ് എസിഎൽ 2 വിലേക്ക് യോഗ്യത ലഭിക്കുക. നിലവിലെ സൗദി പ്രൊ ലീഗിലെ പോയിന്റ് പട്ടിക അനുസരിച്ച് അൽ അഹ്ലി, അൽ ശബാബ്, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകളിൽ ഒരു ക്ലബിനായിരിക്കും എസിഎൽ 2 വിലേക്ക് യോഗ്യത ലഭിക്കുക.

ഇതിൽ അൽ അഹ്ലി ക്ലബ്ബിൽ എഡ്‌വേഡ്‌ മെൻഡി, ഫ്രാങ്ക് കിസ്സെ എന്നിവർ കളിക്കുന്ന ക്ലബാണ്, അൽ ശബാബിൽ ഇവാൻ റാക്കിറ്റിച്ച്, കരാസ്കോ എന്നിവരും കളിക്കുണ്ട്. അൽ ഇത്തിഹാദിലാണ് കരീം ബെൻസീമ, എൻഗാളോ കാന്റെ എന്നിവർ കളിക്കുന്നത്. അതിനാൽ ഇവരിൽ ആരെങ്കിലും ഒരാൾ എസിഎൽ 2 കളിയ്ക്കാൻ കൊൽക്കത്തയിൽ എത്തുമെന്ന് ഉറപ്പാണ്.

ആശാനിൽ നിന്നും ഒരു കോടി പിഴ ഈടാക്കിയോ? വിവാദങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരത്വാജ്

IPL 2024: കൊൽക്കത്തയ്ക്ക് ആശ്വസിക്കാം; സൂപ്പർ താരം തിരിച്ചെത്തി