in , , ,

AngryAngry OMGOMG LOVELOVE CryCry LOLLOL

ആശാനിൽ നിന്നും ഒരു കോടി പിഴ ഈടാക്കിയോ? വിവാദങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരത്വാജ്

വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായതോടെ വിഷയത്തിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാളായ നിഖിൽ ഭരത്വാജ് ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നിഖിലിന്റെ പ്രതികരണം.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ ഞെട്ടിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ പുറത്ത് വിട്ടത്. ബംഗളുരുവുമായുള്ള വിവാദ മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് തന്റെ കളിക്കാരെയും കൂട്ടി കളം വിട്ട സംഭവത്തിൽ ഇവാനെതിരെ ക്ലബ് മാനേജ്‌മെന്റ് പിഴ ചുമത്തി എന്നതായിരുന്നു റിപ്പോർട്ട്.

ബംഗളുരുവുമായുള്ള വിഷയത്തിൽ ഇവാന്റെ ഭാഗത്താണ് തെറ്റെന്നും അതിനാൽ ഇവാൻ പിഴയടക്കണെമെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് എടുത്ത തീരുമാനം. ബംഗളുരുവുമായുള്ള വിഷയത്തിൽ ക്ലബ് മാനേജ്മന്റ് ഇവാന് പിന്തുണ നൽകിയില്ല. കൂടാതെ എല്ലാ ഉത്തരവാദിത്വവും ഇവാന്റെ തലയിലാണ് മാനേജ്‌മെന്റ് ഇട്ടതെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇതോടെ ഉയരുകയുണ്ടായി.

വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായതോടെ വിഷയത്തിൽ പ്രതികരണവുമായി ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാളായ നിഖിൽ ഭരത്വാജ് ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നിഖിലിന്റെ പ്രതികരണം.

ഇപ്പോൾ ഒരു ഭാഗത്തെ കഥകൾ മാത്രമാണ് നിങ്ങൾ കേട്ടത്. ഒരു ഭാഗം മാത്രം കേൾക്കുന്നത് തെറ്റിദ്ധാരണകൾക്ക് ഇടയാകും. ഒരു ഭാഗം മാത്രം കേൾക്കുന്നത് മൂലം സത്യം മൂടപ്പെടും. മറുഭാഗത്തെ വാദം കൂടി നിങ്ങൾ വിശ്വാസത്തിലെടുക്കണം എന്ന അപ്‌ഡേറ്റാണ് നിഖിൽ ഭരത്വാജ് നൽകിയിരിക്കുന്നത്.

അതായത് വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തും ചില വാദങ്ങളുണ്ടെന്നാണ് നിഖിൽ ഭരത്വാജ് വ്യക്തമാക്കുന്നത്. ആരാധകരുടെ പ്രതിഷേധം കടുത്ത സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തങ്ങളുടെ വാദം പുറത്ത് വിടുമെന്നാണ് സൂചന.

ഡയറക്ടർ നിഖിലേട്ടൻ ഉറപ്പിച്ചു മകളെ; അഡ്രിയാൻ ലൂണയെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് ഇതാ…

ബെൻസീമയോ? റാക്കിറ്റിച്ചോ? ഇന്ത്യൻ മണ്ണിലേക്ക് പ്രമുഖരെത്തുന്നു; ആവേശത്തോടെ ആരാധകർ