in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡയറക്ടർ നിഖിലേട്ടൻ ഉറപ്പിച്ചു മകളെ; അഡ്രിയാൻ ലൂണയെ ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയൻ മധ്യനിര താരം അഡ്രിയാൻ ലൂണ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഞായറാഴ്ച വന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി ലൂണക്കായി വമ്പൻ ഓഫറുകൾ നൽകിയെന്നൊക്കെയായിരുന്നു. ഇതോടെ ആരാധകരെല്ലാം ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്ന ഭയത്തിലായിരുന്നു.

എന്നാൽ ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെല്ലാം സന്തോഷക്കരമായ വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ബി. തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി ലൂണ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഖിൽ.

തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി ലൂണയെ ബന്ധപ്പെട്ട് ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത് “അവൻ ഒരിക്കലും എവിടെയും പോകുന്നില്ല” എന്നാണ്. എന്തിരുന്നാലും ലൂണയെ ബന്ധപ്പെട്ട് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ പുറത്ത് വിടുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഉറപ്പിക്കാം; ലൂണയുടെ കാര്യത്തിൽ സസ്പെൻസ് അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്

ആശാനിൽ നിന്നും ഒരു കോടി പിഴ ഈടാക്കിയോ? വിവാദങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരത്വാജ്