കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ ക്ലബ് വിടുമോ? മഞ്ഞക്കുപ്പായത്തിൽ വീണ്ടും ലൂണയെ കാണാൻ സാധിക്കുമോ? ആരാധകരുടെ സംശയങ്ങൾ ഏറെയാണ്. താരത്തെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി രംഗത്തുണ്ട് എന്ന വാർത്തകളാണ് ആരാധകരുടെ ആശങ്കകൾക്ക് കാരണം. എന്നാൽ ലൂണയുടെ കാര്യത്തിൽ എല്ലാ സസ്‌പെൻസും അവസാനിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.
ക്ലബ്ബിന്റെ സഹഉടമയും ഡയറ്കടറുമായ നിഖിൽ ഭരത്വാജ് ലൂണയുടെ കാര്യത്തിൽ ഒരു അപ്‌ഡേഷൻ നല്കിയിരിക്കുകയാണ്. ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ട് എവിടെയും പോകില്ല എന്ന അപ്‌ഡേറ്റാണ് നിഖിൽ ഭരത്വാജ് നൽകിയിരിക്കുന്നത്. ക്ലബ്ബിന്റെ ഉടമയാണ് ഇക്കാര്യം അറിയിച്ചത് എന്നതിനാൽ ഏതാണ്ട് ഔദ്യോഗിക പ്രഖ്യാപനമായി തന്നെ ഇതിനെ കണക്ക്കൂട്ടാം.
ക്ലബ്ബിന്റെ ഉടമ തന്നെ ലൂണയുടെ കാര്യത്തിൽ അപ്‌ഡേറ്റ് നൽകിയതോടെ ആശ്വാസത്തിലാണ് ആരാധകർ. അതെ സമയം ലൂണയ്ക്കായി വമ്പൻ ഓഫറുകൾ വന്നു എന്നത് സത്യമാണ്.
ഐഎസ്എല്ലിൽ മികച്ച പ്രകടനവും നടത്തുന്ന ലൂണയ്ക്ക് വേണ്ടി ക്ലബ്ബുകൾ രംഗത്ത് വന്നതിൽ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം പ്രചരിച്ച റൂമറുകൾ പ്രകാരം മുംബൈ സിറ്റി എഫ്സിയും താരത്തിനായി ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവും.
അതെ സമയം ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. പുതിയ പരിശീലകന്റെ കളി ശൈലിയിൽ തനിക്ക് സ്ഥാനമുണ്ടാവുമോ എന്ന കാര്യം നോക്കിയായിരിക്കും ലൂണ കരാർ പുതുക്കുക എന്ന വാർത്ത മനോരമ ന്യൂസ് പുറത്ത് വിട്ടിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകരുമായി ഇന്റർവ്യൂ നടക്കുകയാണ്. ഈ ഇന്റർവ്യൂയിൽ ലൂണയുടെ കാര്യം പ്രതിപാദിച്ച ശേഷമായിരിക്കും പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കുക.