in , , , ,

AngryAngry OMGOMG CryCry LOVELOVE

ഇവാന് ഒരു കോടി രൂപ പിഴ; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ചെറ്റത്തരം പുറത്ത്; ഞെട്ടിപ്പിക്കുന്ന വാർത്ത

(ഇവാനെ പുറത്താക്കിയ സമയത്ത് തന്നെ ഈയുള്ളവൻ വിവാദ മത്സരത്തിൽ ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്‌സ് മാനേജെൻമെന്റിന്റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ‘ആവേശം ക്ലബ് ഉടായിപ്പാണ് ഫൈക്’ ആണെന്നും പറഞ്ഞ് പ്രസ്തുത ആർട്ടിക്കിളിനെ വിമർശിച്ചവർ ഇനി മർക്കസ് മാർഗുല്ലോ ഫെയ്ക്ക് ആണെന്ന് പറഞ്ഞ് രംഗത്ത് വരാതിരുന്നാൽ മതിയായിരുന്നു)

ബംഗളുരുവുമായുള്ള വിവാദ മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് തന്റെ കളിക്കാരെയും കൂട്ടി കളം വിട്ട സംഭവത്തിൽ ഇവാനെതിരെ ക്ലബ് മാനേജ്‌മെന്റ് പിഴ ചുമത്തിയതായി റിപോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ മർക്കസ് മർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സാധാരണ ഗതിയിൽ ക്ലബിന് വരുന്ന പിഴകൾ ക്ലബ് ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാൽ ബംഗളുരുവുമായുള്ള വിഷയത്തിൽ ഇവാന്റെ ഭാഗത്താണ് തെറ്റെന്നും അതിനാൽ ഇവാൻ പിഴയടക്കണെമെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് എടുത്ത തീരുമാനം. ഇതോടെയാണ് ഇവാൻ വുകമനോവിച്ച് ക്ലബിന് വേണ്ടി ഒരു കോടി രൂപ പിഴയടച്ചത്.

ബംഗളുരുവുമായുള്ള വിഷയത്തിൽ ക്ലബ് മാനേജ്മന്റ് ഇവാന് പിന്തുണ നൽകിയില്ല. കൂടാതെ എല്ലാ ഉത്തരവാദിത്വവും ഇവാന്റെ തലയിലാണ് മാനേജ്‌മെന്റ് ഇട്ടത്. ഇതാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കാൻ കാരണമെന്നാണ് സൂചന.

അതെ സമയം വിഷയത്തിൽ വൻ പ്രതിഷേധമാണ് മാനേജ്‌മെന്റിനെതിരെ ആരാധകർ സമൂഹ മാധ്യമത്തിൽ ഉയർത്തുന്നത്. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധം വിഷയത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരും.

(ഇവാനെ പുറത്താക്കിയ സമയത്ത് തന്നെ ഈയുള്ളവൻ വിവാദ മത്സരത്തിൽ ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്‌സ് മാനേജെൻമെന്റിന്റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ‘ആവേശം ക്ലബ് ഉടായിപ്പാണ് ഫൈക്’ ആണെന്നും പറഞ്ഞ് പ്രസ്തുത ആർട്ടിക്കിളിനെ വിമർശിച്ചവർ ഇനി മർക്കസ് മാർഗുല്ലോ ഫെയ്ക്ക് ആണെന്ന് പറഞ്ഞ് രംഗത്ത് വരാതിരുന്നാൽ മതിയായിരുന്നു) ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് താഴെ കൊടുക്കുന്നു.

https://timesofindia.indiatimes.com/city/goa/kerala-blasters-set-a-dangerous-precedent-deterrent-sanction-needed-for-walkout-cas/articleshow/109894511.cms

ബ്ലാസ്റ്റേഴ്സിന്റെ കൺമുന്നിൽ നിന്ന് മലയാളി തീപ്പൊരി താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ

ഉറപ്പിക്കാം; ലൂണയുടെ കാര്യത്തിൽ സസ്പെൻസ് അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്