in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുന്നു; തകർപ്പൻ നീക്കങ്ങളുമായി ബഗാൻ; ഫെറാണ്ടോയുടെ കാര്യത്തിലും വ്യക്തത; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫറുകൾ അറിയാം

കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ ബഗാൻ പരിശീലകൻ യുവാൻ ഫെറെണ്ടോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഫെറാണ്ടോയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഫെറാണ്ടോ ഇല്ലെന്നും മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.

ഐഎസ്എല്ലിൽ ഇന്ന് നടന്ന പ്രധാനപ്പെട്ട പത്ത് ട്രാൻസ്ഫർ വാർത്തകൾ അറിയാം.

  1. മുംബൈ സിറ്റി എഫ്സിയുടെ ഗോൾ കീപ്പർ മുഹമ്മദ് നവാസ് ചെന്നൈയിൻ സിറ്റി എഫ്സിയിലേക്കടുക്കുന്നു. താരത്തിന്റെ മെഡിക്കൽ പൂർത്തിയാട്ടിട്ടുണ്ട്. ഇനി സൈനിങ്‌ മാത്രമാണ് ബാക്കിയുള്ളത്.
  1. ചെന്നൈയിൻ എഫ്സി അവരുടെ സ്‌കോട്ടിഷ് മുന്നേറ്റതാരം കൊന്നോർ ഷീൽഡ്‌സുമായി ഒരു വർഷം കൂടി കരാർ ദീർഘിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നു.
  1. സൗദി പ്രൊ ലീഗിലെ അൽ വഹ്ദ എഫ്സിയുടെ സെന്റർ ബാക്ക് ഓസ്കർ ഡ്യുറാട്ടെയെ ടീമിലെത്തിക്കാനായി മോഹൻ ബഗാൻ താരവുമായി ചർച്ചകൾ നടത്തുന്നു.
  1. ഐഎസ്എല്ലിലെ പുതുമുഖക്കാരായ മൊഹമ്മദൻസ് എഫ്സി യുവ ഫോർവെർഡ് ഫഹദ് ടിമൂരിയെ സൈൻ ചെയ്തു
  1. കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കീപ്പറെ സൈൻ ചെയ്തു. മർക്കസ് മർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഏത് താരത്തെയാണ് സ്വന്തമാക്കിയത് എന്ന കാര്യത്തിൽ അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.
  1. ശ്രീനിധി ഡെക്കാന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ മായക്കണ്ണൻ മുത്തുവിനെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
  1. മോഹൻ ബഗാന്റെ ആസ്‌ട്രേലിയൻ താരം ബ്രണ്ടൻ ഹാമിലിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ പുതിയ കോച്ച് വന്നതിന് ശേഷമേ ബ്രണ്ടന്റെ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്‌സ് ശ്കതമായ നീക്കങ്ങൾ നടത്തുകയുള്ളു.
  1. കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ബംഗളുരുവിൽ നിന്നും സ്വന്തമാക്കിയ ഗോൾ കീപ്പർ ലോൺ കാലാവധി കഴിഞ്ഞ് മടങ്ങും. താരം ബ്ലാസ്റ്റേഴ്സിൽ തുടരില്ല.
  1. കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ ബഗാൻ പരിശീലകൻ യുവാൻ ഫെറെണ്ടോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഫെറാണ്ടോയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഫെറാണ്ടോ ഇല്ലെന്നും മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.

10.മോഹൻ ബഗാന്റെ യുവ മുന്നേറ്റ താരം ഫർദീൻ അലി മൊല്ല ക്ലബ്ബിൽ തുടരും. താരം ക്ലബ് വിടുമെന്ന പ്രചാരണം ശക്തമാവേയാണ് 90ndstoppage ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്.

അഡ്രിയാൻ ലൂണ പോകാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കം, വമ്പൻ ഓഫർ മുന്നോട്ടുവെച്ചു😍🔥

പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം