ഓരോ ക്ലബ് ഉടമകൾക്കും അവരുടെ ടീമിൽ കളിക്കുന്ന താരങ്ങളിൽ ഇഷ്ട താരങ്ങളുണ്ടാവും. ഇത്തരത്തിൽ തന്റെ ടീമിൽ കളിച്ച തനിക്ക് ഇഷ്ടപെട്ട താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റ.
ട്വിറ്ററിലെ തന്റെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേയാണ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് കളിക്കാരെ പ്രീസി തിരഞ്ഞെടുത്തത്.വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരുടെ പേരുകളാണ് പ്രീതി തനറെ ഇഷ്ടകളിക്കാരായി പറഞ്ഞത്.
2014, 2015 സീസണുകളിൽ പഞ്ചാബിന് വേണ്ടി കളിച്ച താരമാണ് സെവാഗ്. ഈ കാലയളവിൽ 30 മത്സരങ്ങളില്‍നിന്ന് 660 റണ്‍സ് പഞ്ചാബിനായി വീരു നേടി.
2011,2012, 2013 എന്നീ സീസണുകളിൽ കളിച്ച താരമാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റ്.34 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റ് പഞ്ചാബിനായി നിര്‍ണായക സ്വാധീനം ചെലുത്തി. നേടി. ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍, പഞ്ചാബ് ഐപിഎല്‍ 2011-ല്‍ അഞ്ചാം സ്ഥാനത്തും 2012ലും 2013ലും ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അതെ സമയം, പ്രീതി തന്റെ ഇഷ്ടതാരങ്ങളിൽ യുവരാജ് സിംഗിനെ ഉൾപ്പെടുത്തതിൽ ആരാധകർക്ക് ഒരല്പം അതൃപ്തിയുണ്ട്.