in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നേടിയത് 4 കിരീടങ്ങൾ; ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽ പെടാതെ തൃശ്ശൂരുകാരൻ

ഇന്ത്യൻ ഫുട്ബാളിൽ ഏറെ മൂല്യമുള്ള 4 കിരീട നേട്ടങ്ങളിൽ ഭാഗമായ ഒരു മലയാളിയുണ്ട്. പേര് അഖിലേഷ് കെഎസ്. മലയാളി പ്രതിഭകളെ ഇന്നും പൂർണമായും മനസിലാക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽ പെടാതെ പോയ വ്യക്തികൂടിയാണ് തൃശുരുകാരനായ അഖിലേഷ്.

ഇന്ത്യൻ ഫുട്ബാളിൽ ഏറെ മൂല്യമുള്ള 4 കിരീട നേട്ടങ്ങളിൽ ഭാഗമായ ഒരു മലയാളിയുണ്ട്. പേര് അഖിലേഷ് കെഎസ്. മലയാളി പ്രതിഭകളെ ഇന്നും പൂർണമായും മനസിലാക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽ പെടാതെ പോയ വ്യക്തികൂടിയാണ് തൃശുരുകാരനായ അഖിലേഷ്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയായത് താരങ്ങൾക്കേറ്റ പരിക്കാണ്. ലൂണ, പെപ്ര, തുടങ്ങിയ ഒട്ടനവധി താരങ്ങൾക്ക് പരിക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ സീസണിൽ ഏറെ വലച്ചു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് പുതിയ മെഡിക്കൽ ടീമിനെ കൊണ്ട് വരുമെന്നുള്ള വാർത്തകളുമുണ്ടായിരുന്നു.

ഇവിടെയാണ് അഖിലേഷ് കെഎസ് എന്ന തൃശൂരുകാരന്റെ പ്രസക്തി. നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ മെഡിക്കൽ ആൻഡ് റിഹാബിലിറ്റേഷൻ ടീമിലെ അംഗമാണ് അഖിലേഷ്. അതായത് മുംബൈയുടെ താരങ്ങൾക്ക് പരിക്കേൽക്കാതെ നോക്കേണ്ടതും പരിക്കേറ്റാൽ വളരെ പെട്ടെന്ന് അവർക്കുള്ള ചികിത്സ നൽകി കളത്തിലേക്ക് തിരിച്ചെത്തിക്കേണ്ട ചുമതല അഖിലേഷ് അടക്കമുള്ള ഫിസിയോ ടീമിനാണ്. ഈ സീസണിൽ മുംബൈ ടീമിനെ പരിക്കുകൾ അലട്ടാതെ രക്ഷിച്ചത് അഖിലേഷ് അടക്കമുള്ള ഫിസിയോ ടീമാണ്.

കേരളാ ക്ലബായ ലൂക്കാ സോക്കറിന്റെ ഫിസിയോആയി പ്രവർത്തിച്ച അഖിലേഷ് പിന്നീട് ഗോകുലം കേരളയുടെ റിസർവ് ടീമിന്റെ ഫിസിയോയായും പ്രവർത്തിച്ചു. 2020-21 സീസണിൽ കേരളാ പ്രീമിയർ ലീഗ് നേടിയ ഗോകുലം ടീമിന്റെ ഭാഗമാവുകയും ചെയ്തു.

പിന്നീട് ഐ ലീഗ് ക്ലബ് മൊഹമ്മദന്സിന്റെ ഫിസിയോയായി അഖിലേഷ് പ്രവർത്തിച്ച കാലയളവിലാണ് മൊഹമ്മദൻസ് കൽക്കത്ത പ്രീമിയർ ലീഗിൽ മുത്തമിടുന്നത്. പിന്നീട് മുംബൈ സിറ്റിയുടെ ഭാഗമായ അഖിലേഷ് കഴിഞ്ഞ സീസണിലെ അവരുടെ ഷീൽഡ് നേട്ടത്തിലും ഇ സീസണിലെ കപ്പ് നേട്ടത്തിലും ടീമിന്റെ മെഡിക്കൽ ടീമിൽ നിർണായക സാന്നിധ്യമായി. പുതിയ മെഡിക്കൽ ടീമിനെ അന്വേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന് എന്ത് കൊണ്ടും മികച്ച ഓപ്‌ഷനാണ് അഖിലേഷ്.

index: fanport

യുവിയല്ല; പഞ്ചാബ് കിങ്സിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

മുംബൈ മാത്രമല്ല ഈ ക്ലബ്ബും ലൂണയെ സ്വന്തമാക്കാനായി രംഗത്ത്; വിട്ട്കളയുമോ ബ്ലാസ്റ്റേഴ്‌സ്…