in , , , ,

മുംബൈ മാത്രമല്ല ഈ ക്ലബ്ബും ലൂണയെ സ്വന്തമാക്കാനായി രംഗത്ത്; വിട്ട്കളയുമോ ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ  ലൂണയെ ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ വാർത്തകൾക്കായിരിക്കും. കാരണം ഓരോ ദിവസം ഒട്ടേറെ പുതിയ അഭ്യൂഹംങ്ങളാണ് താരത്തെ ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സി ലൂണയെ സ്വന്തമാക്കാനായി രംഗത്ത് വന്നിരുന്നു എന്നാണ്. മുംബൈ താരത്തിനായി മികച്ചൊരു ഓഫറും നൽകിയിട്ടുണ്ട്.

https://x.com/iftnewsmedia/status/1787761910126903585?s=46

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈക്ക് പുറമെ എഫ്സി ഗോവയും ലൂണയെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ്. IFT ന്യൂസ്‌ മീഡിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇനിയും കരാർ ബാക്കിയുള്ളത് കൊണ്ട് ഇരു ടീമുകൾക്കും താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സിന് വമ്പൻ ട്രാൻസ്ഫർ ഫീ തന്നെ നൽകേണ്ടി വരും. എന്തിരുന്നാലും ഇനി തീരുമാനം എടുക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റാണ്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതിക്ഷിക്കാം.

നേടിയത് 4 കിരീടങ്ങൾ; ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽ പെടാതെ തൃശ്ശൂരുകാരൻ

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം മറ്റൊരു ക്ലബ്ബിലേക്ക്; 3 താരങ്ങളെ സ്വന്തമാക്കി ചെന്നൈയിൻ; ബ്രണ്ടൻ മുംബൈയിലേക്ക്; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫർ വാർത്തകൾ അറിയാം..