in , , , , , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരം മറ്റൊരു ക്ലബ്ബിലേക്ക്; 3 താരങ്ങളെ സ്വന്തമാക്കി ചെന്നൈയിൻ; ബ്രണ്ടൻ മുംബൈയിലേക്ക്; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിപണി സജീവമാകുകയാണ്. ഫ്രീ ഏജന്റുകളുമായി ടീമുകൾ കരാറിലേർപ്പെട്ടപ്പോൾ കരാറിലുള്ള താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങളും സജീവമാണ്. ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാനപ്പെട്ട 10 ട്രാൻസ്ഫർ നീക്കങ്ങൾ പരോശോധിക്കാം.

ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിപണി സജീവമാകുകയാണ്. ഫ്രീ ഏജന്റുകളുമായി ടീമുകൾ കരാറിലേർപ്പെട്ടപ്പോൾ കരാറിലുള്ള താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങളും സജീവമാണ്. ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാനപ്പെട്ട 10 ട്രാൻസ്ഫർ നീക്കങ്ങൾ പരോശോധിക്കാം.

  1. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ ദിമിത്രി ഡയമന്തക്കോസിനെ സ്വന്തമാക്കാൻ മോഹൻ ബഗാന്റെ ശ്രമങ്ങൾ. നിലവിൽ ഫ്രീ ഏജന്റാണ് ദിമി. ദിമിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഒരു കരാർ മുന്നിൽ വെച്ചിരുന്നു. അതിനിടയിലാണ് മോഹൻ ബഗാനും താരത്തിനായി വമ്പൻ ഓഫർ മുന്നോട്ട് വെച്ചത്.
  2. ഗോകുലം കേരളയുടെ മലയാളി താരം നൗഫലിനെ സ്വന്തമാക്കി ഐഎസ്എൽ കപ്പ് ചാമ്പ്യന്മാരയ മുംബൈ സിറ്റി എഫ്സി
  3. മുംബൈ സിറ്റിയുടെ സ്പാനിഷ് താരം ട്ടിരിയെ സ്വന്തമാക്കാൻ നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുണ്ടെങ്കിലും താരത്തിന് മുംബൈയിൽ തുടർന്നാണ് താൽപര്യം. മുംബൈയുമായു താരം കരാർ പുതുക്കുന്നതിന് ചർച്ചയിലാണെന്നാണ് റിപോർട്ടുകൾ.
  4. എഫ്സി ഗോവയുടെ താരം ബ്രണ്ടൻ ഫെര്ണാണ്ടസിനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി
  5. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച മുംബൈ താരം വിനീത് റായി പഞ്ചാബ് എഫ്സിയുമായി കരാറിലേർപ്പെട്ടു.
  6. മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റ താരം ഗുർക്രീത് സിങ് ചെന്നൈയിൻ എഫ്സിയുമായി കരാറിലൊപ്പിട്ടു. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്.
  7. ബെംഗളൂരു എഫ്സി അവരുടെ സെർബിയൻ പ്രതിരോധ താരം അലക്‌സാണ്ടർ ജോവോനോവിച്ചുമായി ഒരു വർഷത്തെ പുതിയ കരാറിൽ ഒപ്പിട്ടു.
  8. മോഹൻ ബഗാൻ താരം കിയാൻ നസിറി ചെന്നൈയിൻ എഫ്സിയുമായി കരാറിലൊപ്പിട്ടു.
  9. മറ്റൊരു ബഗാൻ താരമായ ലാൽരിൽനിയാന നാംറ്റെയും ചെന്നൈയിൻ എഫ്സിയിൽ ചേർന്നു.
  10. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച നവോച്ച സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സ്ഥിരകരാറിൽ സ്വന്തമാക്കി.

മുംബൈ മാത്രമല്ല ഈ ക്ലബ്ബും ലൂണയെ സ്വന്തമാക്കാനായി രംഗത്ത്; വിട്ട്കളയുമോ ബ്ലാസ്റ്റേഴ്‌സ്…

 ചാമ്പ്യൻസ് ലീഗിൽ എംബാപ്പെയേയും കൂട്ടരേയും മലർത്തിയടിച്ച് ഡോർട്ട്മുണ്ട്; പത്ത് വർഷങ്ങൾക്ക് ശേഷം ഫൈനലിൽ…