in , ,

ഐഎസ്എല്ലിൽ നിന്ന് ഒരു ടീം പുറത്താകുമോ? നിർണായക നീക്കങ്ങൾ; എല്ലാം ഈ മാസം അവസാനം അറിയാം

ഐ ലീഗിൽ നിന്നും പ്രൊമോഷൻ ലഭിച്ച് ഐഎസ്എല്ലിലെത്തിയ മൊഹമ്മദൻസ് എസ്സി ഉൾപ്പെടെ അടുത്ത ഐഎസ്എൽ സീസണിൽ 13 ക്ലബ്ബുകളായിരിക്കും പങ്കെടുക്കുക. എന്നാൽ ഇതിൽ ഒരു ക്ലബ് അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്.

ഐ ലീഗിൽ നിന്നും പ്രൊമോഷൻ ലഭിച്ച് ഐഎസ്എല്ലിലെത്തിയ മൊഹമ്മദൻസ് എസ്സി ഉൾപ്പെടെ അടുത്ത ഐഎസ്എൽ സീസണിൽ 13 ക്ലബ്ബുകളായിരിക്കും പങ്കെടുക്കുക. എന്നാൽ ഇതിൽ ഒരു ക്ലബ് അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹൈദരാബാദ് എഫ്സി തന്നെയാണ് ഐഎസ്എല്ലിൽ നിന്നും പുറത്താവലിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം താരങ്ങൾക്ക് ശമ്പളം കൊടുക്കാനായിട്ടില്ല. താരങ്ങൾക്ക് മാത്രമല്ല ക്ലബ് ജീവനക്കാർക്കും ശമ്പള കുടിശ്ശിക ബാക്കിയുണ്ട്.

കഴിഞ്ഞ സീസണിൽ തന്നെ ശമ്പള കുടിശ്ശിക ബാക്കിയുള്ള താരങ്ങളൊക്കെ ക്ലബ് വിട്ടിരുന്നു. പിന്നീട് ഇന്ത്യൻ താരങ്ങളെ വെച്ചാണ് ഹൈദരാബാദ് സീസൺ പൂർത്തിയാക്കിയത്. കൂടാതെ കളിക്കാർക്ക് ശമ്പളം നൽകാത്തതോടെ താരങ്ങൾ നൽകിയ പരാതിയിൽ ഹൈദരാബാദിന് ഫിഫ ട്രാൻസ്ഫർ ബാൻ കൂടി ലഭിച്ചിട്ടുണ്ട്.

അതിനാൽ അടുത്ത ഐഎസ്എൽ സീസണിൽ അവർക്ക് പുതിയ താരങ്ങളെ വാങ്ങിക്കാനാവില്ല. ഇതിനിടയിൽ ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു നിർണായക അപ്‌ഡേറ്റ് കായിക മാധ്യമ പ്രവത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്ലബ്ബിന്റെ ലൈസൻസിങ് തീരുമാനം ഈ മാസം തീരുമാനിക്കും എന്നാണ് മാർക്കസിന്റെ അപ്‌ഡേറ്റ്. ക്ലബ്ബിന്റെ ലൈസൻസ് നിലനിർത്തണോ അതോ ഉപേക്ഷിക്കണോ എന്ന തിരുമാനമായിരിക്കും ഈ മാസം നടക്കുക.

ഇനി തുടർന്ന് പോകാൻ കഴിയില്ല എന്ന് ക്ലബ് തീരുമാനിച്ചാൽ ക്ലബ്ബിന്റെ ലൈസൻസ് നഷ്ടമാവുകയും ഇതോടെ ഇന്ത്യയിലെ പ്രൊഫഷണൽ ലീഗുകളിൽ (ഐഎസ്എല്ലിൽ) ഉൾപ്പെടെ ഹൈദരാബാദിന് പങ്കെടുക്കാൻ കഴിയില്ല. പുതിയ നിക്ഷേപകരെത്തിയാൽ തന്നെ ലൈസൻസിങ് ഇല്ലാതെ ക്ലബ്ബിനെ കൈമാറാനും സാധിച്ചേക്കില്ല.

ALSO READ:ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുന്നു; തകർപ്പൻ നീക്കങ്ങളുമായി ബഗാൻ; ഫെറാണ്ടോയുടെ കാര്യത്തിലും വ്യക്തത; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫറുകൾ അറിയാം

ALSO READ: അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…

ALSO READ: ലാറ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; പകരം പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് കമിങ്😍🔥 ലേറ്റസ്റ്റ് അപ്ഡേറ്റ്കൾ ഇതാണ്..