ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായ ട്രാൻസ്ഫർ നടത്തുന്നുണ്ട്.
ഈ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ മുഖ്യപരിശീലകനെ സൈൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സ്പാനിഷ് പരിശീലകനായ അന്റോണിയോ ലോപസ് ഹബാസുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയെന്ന് കൊൽക്കത്തയിൽ നിന്നുമുള്ള മാധ്യമങ്ങളുടെ ട്രാൻസ്ഫർ റിപ്പോർട്ടുകളുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..
ഇക്കാര്യത്തിൽ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് അന്റോണിയോ ഹബാസ് ബ്ലാസ്റ്റേഴ്സിൽ വരാൻ സാധ്യതയില്ലെന്നാണ്. ഹബാസിനെ കൂടാതെ വേറെയും പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read – ഫാൻസിനെ പാഴ് വാഗ്ദാനങ്ങൾ നൽകി മണ്ടന്മാരാക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്ത്രങ്ങൾ!!