in , , , ,

ഹൈ പ്രൊഫൈൽ പ്ലേയറല്ല; ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ പോവുന്നത് ഐ-ലീഗ് കളിക്കുന്ന താരത്തെ…

കഴിഞ്ഞ സീസണിൽ ഗോൾകീപ്പർ സച്ചിന് സുരേഷിന് പരിക്കേറ്റത്തൊടെ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി നേരിടേണ്ടി വന്ന പൊസിഷനുകളിൽ ഒന്നായിരുന്നു ഗോൾകീപ്പിങ്. സച്ചിന് പകരമായി കരഞ്ജിത്ത് വന്നെങ്കിലും താരത്തിന് വേണ്ടത്ര പ്രകടനം ബ്ലാസ്റ്റേഴ്‌സിനായി കാഴ്ചവെക്കാൻ സാധിച്ചില്ല.

എന്നാൽ പിന്നീട് വന്ന ലാറ ശർമ്മ ബ്ലാസ്റ്റേഴ്‌സിനായി കുഴപ്പമില്ല പ്രകടനമാണ് കാഴ്ചവെച്ചത്. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോൾകീപ്പറെ സ്വന്തമാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്‌ ചെയ്തത്.

ഇപ്പോളിത അതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മാർക്കസ് പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കസിന്റെ പുതിയ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗിൽ നിന്നുമുള്ള ഗോൾകീപ്പറെയാണ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. പക്ഷെ താരത്തെ ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാർക്കസ് പുറത്ത് വിട്ടിട്ടില്ല.

ഇതോടെ ബ്ലാസ്റ്റേഴ്‌സൊരു ഹൈ പ്രൊഫൈലുള്ള ഗോൾകീപ്പറെയല്ല സ്വന്തമാക്കുന്നത് എന്ന് ഉറപ്പിക്കാം. ഈ ആഴ്ചയോടെ തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തിന്റെ സൈനിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. താരം ബ്ലാസ്റ്റേഴ്‌സുമായി ഇതോടകം വ്യവസ്ഥകൾ അംഗീകരിച്ച് കഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുമെന്ന് പ്രതിക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് കമിങ്😍🔥 ലേറ്റസ്റ്റ് അപ്ഡേറ്റ്കൾ ഇതാണ്..

സെന്റർ ബാക്ക്, ഗോൾകീപ്പർ ഉൾപ്പെടെയുള്ള ഈ പൊസിഷനുകൾ ബ്ലാസ്റ്റേഴ്‌സ് ശക്തിയാക്കുന്നു; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…