in , , ,

CryCry LOLLOL LOVELOVE AngryAngry OMGOMG

അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…

എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല. ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം. ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം. അത്തരത്തിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ മോശമായ 4 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല. ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം. ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം. അത്തരത്തിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ മോശമായ 4 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.

  1. കരഞ്ജിത് സിംഗ്

ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിപുണ്ണ് എന്ന് പറഞ്ഞ പോലെയാണ് കരഞ്ജിത്തിന്റെ അവസ്ഥ. ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ ഒരു സുവാർണാവസരമായിരുന്നു കരഞ്ജിത്തിന് ഇത്. സച്ചിൻ സുരേഷിന് പരിക്കേറ്റപ്പോൾ ടീമിന്റെ ഗോൾ കീപ്പിംഗ് ചുമതല ലഭിച്ച കരഞ്ജിത്തിന് പേരിനൊത്ത് ഉയരാനായില്ല.ഏഴ് മല്സരങ്ങളിൽ ഗോൾ വല കാത്ത സിങ്ങിന് ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാനായില്ല.

  1. ഡാനിഷ് ഫാറൂഖ്

സീസണിൽ 20 മത്സരങ്ങൾ കളിച്ചു. 3 ഗോളുകളൂം നേടി. ഒരു അസിസ്റ്റും. എന്നിട്ടും ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ഫാറൂഖിൽ നിന്നും പ്രതീക്ഷിച്ചൊരു പ്രകടനം ടീമിന് ലഭിച്ചിട്ടില്ല.

  1. ഇഷാൻ പണ്ഡിത

വേണ്ടത്ര അവസരം ലഭിച്ചില്ല എന്നത് സത്യം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യം. സീസണിൽ 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയ പണ്ഡിതയ്ക്ക് ആകെ കിട്ടിയ കളി സമയം 370 മിനുട്ടാണ്. ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോളോ ഒരു അസിസ്റ്റോ താരത്തിന് ഈ സീസണിൽ നേടാനായിട്ടില്ല.

  1. രാഹുൽ കെപി

ഈ സീസൺ രാഹുലിനെ സംബന്ധിച്ച് അത്ര നല്ല സീസണായിരുന്നില്ല. 19 മല്സരങ്ങളിൽ ഈ സീസണിൽ ബൂട്ടണിഞ്ഞ രാഹുലിന് ആകെ ഓരൊറ്റൊരു അസിസ്റ് മാത്രമാണ് സമ്പാദ്യം. സഹൽ പോയപ്പോൾ സഹലിന്റെ അഭാവം പരിഹരിക്കുമെന്ന് കരുതിയ താരം കൂടിയാണ് രാഹുൽ.

ALSO READ: ലാറ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; പകരം പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ALSO READ: ബ്ലാസ്റ്റേഴ്സിൽ തുടരുമോ? ലൂണയുടെ പ്രതികരണമെത്തി

ALSO READ; പ്രതിസന്ധി ഘട്ടങ്ങളിലും ബ്ലാസ്റ്റേഴ്സിനെ കൈ വിടാതെ ആരാധകർ; ക്ലബ്ബിനെ മറ്റൊരു ഘട്ടത്തിലെത്തിച്ച് ആരാധകർ

ലാറ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; പകരം പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

അഡ്രിയാൻ ലൂണ പോകാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കം, വമ്പൻ ഓഫർ മുന്നോട്ടുവെച്ചു??