in , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

പ്രതിസന്ധി ഘട്ടങ്ങളിലും ബ്ലാസ്റ്റേഴ്സിനെ കൈ വിടാതെ ആരാധകർ; ക്ലബ്ബിനെ മറ്റൊരു ഘട്ടത്തിലെത്തിച്ച് ആരാധകർ

ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ഈ പ്രതിസന്ധികളിൽ പലതും ബ്ലാസ്റ്റേഴ്‌സ് തന്നെ വലിച്ചിട്ടതുമാണ് എന്നത് മറ്റൊരു യാഥാർഥ്യം. ഇവാൻ ആശാനെ കൈവിട്ടത് ആരാധകരിൽ ഭൂരിഭാഗം ആളുകളെയും ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ ബെംഗളൂരുമായുള്ള വിവാദ മത്സരത്തിൽ ഇവാൻ ആശാനിൽ നിന്നും ക്ലബ് ഒരു കോടി രൂപ പിഴ ഇടാക്കിയതും ആരാധകരെ നല്ലോണം ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഈ ഘട്ടത്തിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാൻ ആരാധകർ ഒരുക്കമല്ല. ആരാധക പോരാട്ടത്തിൽ ക്ലബ്ബിനെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഡീപോർട് ആൻഡ് ഫിനാൻസ് എന്ന ലോകത്തിലെ കായിക ടീമുകളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ അനലൈസ് ചെയ്യുന്ന സ്ഥാപനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ഒരു ലോകകപ്പ് നടത്തുണ്ട്. ഈ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുകയാണ്.

പൂർണമായും ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് ക്ലബ്ബുകൾ ഈ ട്വിറ്റർ ലോകകപ്പിൽ വിജയിക്കുന്നത്. അതിനാൽ ഈ ലോകകപ്പ് ആരാധകരുടെ മാത്രം പോരാട്ടമാണ്.

ട്വിറ്റർ ലോകകപ്പിൽ അൽ നസ്ർ, മാഞ്ചസ്റ്റർ സിറ്റി എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്നത്. ഇവിടുന്ന് ആരാധക വോട്ടെടുപ്പിൽ ബ്ലാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിൽ എത്തുകയും ചെയ്തു. ബ്രസീലിയൻ ക്ലബായ ക്രൂസേരിയോയാണ് ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ക്ലബ്ബിന്റെ മോശം സമയത്താണ് ആരാധകർ ക്ലബ്ബിനെ ഇത്ര വലിയ രീതിയിൽ സപ്പോർട്ട് ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയകരം.

ബ്ലാസ്റ്റേഴ്സിലേക്കല്ല; റൂമർ ലിസ്റ്റിലെ സ്റ്റാർ പരിശീലകൻ മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക്…

ആരാധകരെ സന്തോഷ വാർത്ത; രണ്ട് വിദേശ താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു…