in , , ,

LOVELOVE LOLLOL OMGOMG

ആരാധകരെ സന്തോഷ വാർത്ത; രണ്ട് വിദേശ താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു…

ഈ കഴിഞ്ഞ സീസൺന്റെ അവസാന ഭാഗത്തേക്ക് കടന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം മിസ്സ്‌ ചെയ്ത താരങ്ങളാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മുന്നേറ്റ താരം ക്വാംമെ പെപ്രയെയും. തുടക്കമുള്ള മത്സരങ്ങളിൽ ഇരുവരും ബ്ലാസ്റ്റേഴ്‌സിന് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

ഇപ്പോളിത ഇരുവരെയും ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്തയാണ് ലഭിക്കുന്നത്.  ബംഗാൾ കമന്റെറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഇരുവരുടെയും കരാർ പുതുക്കാൻ ഒരുങ്ങുകയാണ്.

താരങ്ങൾക് ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാനുള്ള ഓഫർ ഇതോടകം നൽകിയോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ സീസണിൽ ലൂണ ബ്ലാസ്റ്റേഴ്‌സിനായി പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും നാല് അസ്സിസ്റ്റും, പെപ്ര 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ട്.

എന്തിരുന്നാലും ഇരുവരുടെയും കരാർ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് പുതുക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നതായിരിക്കും.

പ്രതിസന്ധി ഘട്ടങ്ങളിലും ബ്ലാസ്റ്റേഴ്സിനെ കൈ വിടാതെ ആരാധകർ; ക്ലബ്ബിനെ മറ്റൊരു ഘട്ടത്തിലെത്തിച്ച് ആരാധകർ

ബ്ലാസ്റ്റേഴ്സിൽ തുടരുമോ? ലൂണയുടെ പ്രതികരണമെത്തി