in , , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിൽ തുടരുമോ? ലൂണയുടെ പ്രതികരണമെത്തി

ആരാധകരുടെ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ലൂണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ലൂണ ആരാധകർക്ക് സന്തോഷവാർത്ത നൽകിയത്.

കുറച്ച് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ആരാധകർ ആശങ്കരാണ്. താരം അടുത്ത സീസണിൽ ഉണ്ടാവുമോ എന്നതാണ് ആരാധകരുടെ ആശങ്ക. ഇതിനിടയിൽ മുംബൈയും ഗോവയും താരത്തിനായി രംഗത്ത് വന്നതോടെ ആരാധകരുടെ ആശങ്ക വർധിച്ചു.

ആരാധകരുടെ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ലൂണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ലൂണ ആരാധകർക്ക് സന്തോഷവാർത്ത നൽകിയത്.

കഠിനമായ ദിനത്തിലൂടെയാണ് കടന്ന് പോയതെന്നും പരിക്ക് വിചാരിച്ചതിലും നേരത്തെ മാറിയെന്നും ഡോക്ടർമാരും കുടുംബവും നൽകിയ പിന്തുണയാണ് തന്നെ ഇത്ര വേഗത്തിൽ പരിക്കിൽ നിന്നും മുക്‌തനാവാൻ സഹായിച്ചതെന്നും എന്നാൽ നോക്ക്ഔട്ടിൽ ഞങ്ങൾക്ക് ആഗ്രഹിച്ച ഫലം കിട്ടിയില്ലെന്നും ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പൊരുതിയെന്നും ഈ സമയത്ത് പിന്തുണച്ച ആരാധകർക്ക് നന്ദിയെന്നും ലൂണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലൂണയുടെ പോസ്റ്റിന്റെ ആദ്യ ഭാഗം കണ്ടപ്പോൾ ആരാധകർ ഓൺ പേടിച്ചെങ്കിലും ഉടൻ കാണാം..വീണ്ടും നന്ദിയെന്ന ലൂണയുടെ പോസ്റ്റിലെ അവസാന വരികൾ താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന ഉറപ്പ് നല്കുന്നുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലൂണ എവിടേക്കും പോകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.

ഏതായാലും ലൂണയുടെ പോസ്റ്റിലെ ആദ്യവരികൾ തങ്ങളെ ഭയപ്പെടുത്തിയെന്നും എന്നാൽ അവസാന വരികൾ വായിച്ചപ്പോഴാണ് ശ്വാസം നേരെ വീണതെന്നും ആരാധകർ ലൂണയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

https://www.instagram.com/p/C6taaqyS29O/?img_index=1

ആരാധകരെ സന്തോഷ വാർത്ത; രണ്ട് വിദേശ താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു…

ഐ എസ് എൽ റഫറി പോലെയാണ് ഐ പി എൽ അമ്പയറുമാർ സഞ്ജുവിന്റെ പുറത്താകൽ?