in , , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ലാറ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; പകരം പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ലോൺ കാലാവധി പൂർത്തിയാക്കിയ ലാറ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ലാറയ്ക്ക് പകരം മറ്റൊരു ഗോൾ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയിൽ നിന്നും ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കിയ താരമാണ് ഗോൾ കീപ്പർ ലാറ ശർമ്മ. എന്നാൽ ലാറയ്ക്ക് ബ്ലാസ്റ്റേഴ്സിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. സച്ചിനും കരഞ്ജിത്തിനും പിറകിൽ ടീമിന്റെ മൂന്നാം ഗോൾ കീപ്പറാവാനായിരുന്നു ലാറയുടെ വിധി.

ലോൺ കാലാവധി പൂർത്തിയാക്കിയ ലാറ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ലാറയ്ക്ക് പകരം മറ്റൊരു ഗോൾ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കീപ്പറുമായുള്ള സൈനിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ആ ഗോൾ കീപ്പർ ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതെ സമയം ലൂണയുടെയും ദിമിയുടെയും കാര്യത്തിൽ ചില അപ്‌ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്. ലൂണ അടുത്ത സീസണിൽ തുടരുമെന്ന് സൂചിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് താരം പങ്ക് വെച്ചിരുന്നു.

ദിമിയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നേരത്തെ ഒരു കരാർ നൽകിയിരുന്നു. ആ കരാറിൽ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പറഞ്ഞ തുകയേക്കാൾ വലിയ തുക നൽകി താരത്തിന് പുതിയ കരാർ കൂടി ബ്ലാസ്റ്റേഴ്‌സ് നൽകിയതായാണ് റിപോർട്ടുകൾ.

ALSO READ: ബ്ലാസ്റ്റേഴ്സിൽ തുടരുമോ? ലൂണയുടെ പ്രതികരണമെത്തി

ALSO READ: പ്രതിസന്ധി ഘട്ടങ്ങളിലും ബ്ലാസ്റ്റേഴ്സിനെ കൈ വിടാതെ ആരാധകർ; ക്ലബ്ബിനെ മറ്റൊരു ഘട്ടത്തിലെത്തിച്ച് ആരാധകർ

ALSO READ: ബ്ലാസ്റ്റേഴ്സിലേക്കല്ല; റൂമർ ലിസ്റ്റിലെ സ്റ്റാർ പരിശീലകൻ മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക്…

ആശാൻ പകരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മുൻ മോഹൻ ബഗാൻ കോച്ച് എത്തുന്നു❤️‍🔥

അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…