ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ പോയപ്പോൾ ഉള്ള അസാധ്യമായ ആ വിടവ് നികത്താൻ ആർക്കു സാധിക്കും എന്നതാണ് ചോദ്യം ആശാൻ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനെയും ഞെട്ടിപ്പിക്കുന്ന തരത്തിൽ ക്ലബ് വിട്ടപ്പോൾ വലിയ ഒരു ശൂന്യത തന്നെയാണ് ആരാധകരുടെ മനസിൽ അനുഭവപ്പെട്ടത് എങ്കിലും ആശാന്റെ പകരക്കാരനെ കണ്ടത്താനുള്ള ശ്രമത്തിലാണ് ടീം ഇപ്പോൾ.
മുൻ മോഹൻ ബഗാൻ കോച്ച് യുവാൻ ഫറൻഡോയെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ചോയ്സായിക്കൊണ്ട് ഈ സ്പാനിഷ് പരിശീലകനെയാണ് പരിഗണിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.എന്നാൽ ഇദ്ദേഹത്തെ മാത്രമല്ല പരിഗണിക്കുന്നത്. ഇദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തയ്യാറായിട്ടില്ലെങ്കിൽ ബാക്കപ്പ് ഓപ്ഷനെക്കൂടി കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഐഎസ്എല്ലിൽ പ്രവർത്തിച്ച് പരിചയമുള്ള പരിശീലകനാണ് യുവാൻ ഫെറാണ്ടോ.2020/21സീസണിൽ ഗോവയുടെ പരിശീലകനായി കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്.ഗോവക്ക് ഡ്യൂറന്റ് കപ്പ് ആ സീസണിൽ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് 2021 മുതൽ 2024 വരെ അദ്ദേഹം മോഹൻ ബഗാന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നു. ഈ കാലയളവിൽ ഐഎസ്എൽ കിരീടവും ഡ്യൂറന്റ് കപ്പും മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. പക്ഷേ ഈ സീസണിന്റെ തുടക്കത്തിൽ നിരാശജനകമായ പ്രകടനം നടത്തിയതുകൊണ്ട് തന്നെ മോഹൻ ബഗാൻ ഈ പരിശീലകനെ പുറത്താക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ഫറൻഡോയെ പരിഗണിക്കാൻ കാരണം ഇന്ത്യൻ ഫുടബോളിനെ അടുത്തറിഞ്ഞാൾ എന്ന നിലയിലാണ്.