in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പുതിയ ഗോൾകീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

കഴിഞ്ഞ സീസണിൽ ഗോൾകീപ്പർ സച്ചിന് സുരേഷിന് പരിക്കേറ്റത്തൊടെ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി നേരിടേണ്ടി വന്ന പൊസിഷനുകളിൽ ഒന്നായിരുന്നു ഗോൾകീപ്പിങ്. സച്ചിന് പകരമായി കരഞ്ജിത്ത് വന്നെങ്കിലും താരത്തിന് വേണ്ടത്ര പ്രകടനം ബ്ലാസ്റ്റേഴ്‌സിനായി കാഴ്ചവെക്കാൻ സാധിച്ചില്ല.

എന്നാൽ പിന്നീട് വന്ന ലാറ ശർമ്മ ബ്ലാസ്റ്റേഴ്‌സിനായി കുഴപ്പമില്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോളിത ഗോൾകീപ്പർ പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു ഗോൾകീപ്പറെ സ്വന്തമാക്കാനൊരുങ്ങുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാകാൻ ശ്രമിക്കുന്ന താരം ആരാണെന്ന് മാർക്കസ് വെളിപ്പെടുത്തിയിട്ടില്ല. ഈ ആഴ്ചയോടെ തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തിന്റെ സൈനിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. താരം ബ്ലാസ്റ്റേഴ്‌സുമായി ഇതോടകം വ്യവസ്ഥകൾ അംഗീകരിച്ച് കഴിഞ്ഞു.

എന്തിരുന്നാലും വലിയൊരു ഹൈ പ്രൊഫൈൽ വാല്യൂയുള്ള താരത്തെ ആയിരിക്കില്ല ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതിക്ഷിക്കാം.

വീണ്ടും കാണാം;ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് സൂചന നെൽകി ലൂണ❤️

ആശാൻ പകരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മുൻ മോഹൻ ബഗാൻ കോച്ച് എത്തുന്നു❤️‍🔥