ലോക ഫുടബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങൾ തന്നെയാണ് സാക്ഷാൽ ലയണൽ മെസ്സിയും ക്രസ്ത്യാനോ റൊണാൾഡോയും ഒരു നൂറ്റാണ്ട് കണ്ട കാല്പന്തുകളിയിലെ രണ്ട് മായാജാലങ്ങൾ ലോകത്തെ ഒന്നടങ്കം ഫുട്‍ബോൾ ആരാധകരുടെ സ്വകാര്യ അഹങ്കാരമാണ് ഇന്ന് ഈ രണ്ട് പ്രതിഭകൾ.നിലവിൽ മെസ്സി അമേരിക്കൻ സോക്കർ ക്ലബ് ഇന്റർ മയമിക് വേണ്ടിയും റോണോ സൗദി ക്ലബ് അൽ നാസറിന് വേണ്ടിയുമാണ് കളിക്കുന്നത്.
കളിക്കളത്തിലെ ദീർഘകാല എതിരാളികളായ റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുന്നത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ആവേശം ജ്വലിപ്പിച്ചിട്ടുണ്ട്. സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. റൊണാൾഡോയ്ക്ക് ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ഇതിനകം 53 ഗോളുകൾ ഉണ്ട്.എർലിംഗ് ഹാലൻഡ് എംബപ്പേ എന്നിവർക്ക് മുകളിലാണ് റൊണാൾഡോയുടെ സ്ഥാനം.
മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ കളിക്കാനുള്ള സാദ്ധ്യതകൾ ഉയർന്നു വന്നിരിക്കുകയാണ്.സൗദി അറേബ്യൻ മാധ്യമങ്ങളും പത്രപ്രവർത്തകനുമായ അബ്ദുൽ അസീസ് അൽ-തമീമി പറയുന്നതനുസരിച്ച് മെസ്സി നിലവിൽ കളിക്കുന്ന ടീമായ ഇൻ്റർ മിയാമി അവരുടെ MLS പ്രോജക്റ്റിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിക്കാൻ റൊണാൾഡോയുമായി ബന്ധപ്പെട്ടിരിക്കുകയാണ്.2025-ൽ 40 വയസ്സ് തികയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു വർഷത്തേക്ക് സൈൻ ചെയ്യാൻ അവർ ആഗ്രഹിക്കുന്നത്.