in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ട് പോകാനാണ്?; ലൂണയുടെ കാര്യത്തിൽ മറ്റൊരു പ്രധാന അപ്‌ഡേറ്റ് കൂടി പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ക്ലബ് വിടുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. താരവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റൂമറുകൾ തന്നെയാണ് ഈ ആശങ്കകൾക്ക് കാരണം. എന്നാൽ ലൂണയുടെ കാര്യത്തിൽ ഇനി കൂടുതൽ ആശങ്ക വേണ്ടെന്ന സൂചന നൽകുകയാണ് മാർക്കസ് മർഗുല്ലോ.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ക്ലബ് വിടുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. താരവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റൂമറുകൾ തന്നെയാണ് ഈ ആശങ്കകൾക്ക് കാരണം. എന്നാൽ ലൂണയുടെ കാര്യത്തിൽ ഇനി കൂടുതൽ ആശങ്ക വേണ്ടെന്ന സൂചന നൽകുകയാണ് മാർക്കസ് മർഗുല്ലോ.

താരം കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് മർക്കസ് മർഗുല്ലോയും വ്യക്തമാക്കി. ലൂണയെ പറ്റിയുള്ള അഭ്യുഹങ്ങളിൽ ഒരു ആരാധകൻ ഉന്നയിച്ച സംശയത്തിനാണ് ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് താൻ കരുതുന്നതായി മാർക്കസ് വ്യകത്മാക്കിയത്.

നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജൂം ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ട് എവിടേക്കും പോകില്ലെന്ന് വ്യക്തമാക്കിയിരിന്നു. കൂടാതെ അഭ്യുഹങ്ങൾക്കിടയിൽ വീണ്ടും കാണാമെന്ന് പറഞ്ഞ് ലൂണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുമുണ്ടായിരുന്നു.

ക്ലബ്ബിന്റെ ഡയറക്ടർ ലൂണ എവിടെക്കും പോകില്ലെന്ന് പറഞ്ഞത് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പങ്ക് വെയ്ക്കുന്ന മാർക്കസും ലൂണ പോകില്ലെന്ന് പറഞ്ഞതോടെ ആരാധകരുടെ ആശ്വാസം ഇരട്ടിക്കുകയാണ്.

താരം ബ്ലാസ്റ്റേഴ്സിൽ തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് അതൊരു വലിയ കരുത്താകും. ലൂണയുടെ കാര്യം ഇത്തരത്തിൽ ഉറപ്പിക്കാമെങ്കിലും ദിമിയുടെ കാര്യത്തിൽ ഇപ്പോഴും ആശങ്കൾ അകലുന്നില്ല.

ALSO READ: ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ച് പണി; 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളുടെ ഭാവി ഡെയ്ഞ്ചർ സോണിൽ

ALSO READ: നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ALSO READ: ഐഎസ്എല്ലിൽ നിന്ന് ഒരു ടീം പുറത്താകുമോ? നിർണായക നീക്കങ്ങൾ; എല്ലാം ഈ മാസം അവസാനം അറിയാം

അവർ ഒരുമിക്കുന്നു ; 😍റൊണാൾഡോ ഒരു വർഷത്തെ കരാറിൽ മെസ്സിയുടെ മിയാമിയിൽ എത്തുന്നു

ഹള്‍ക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച്; കേരളാ സൂപ്പർ ലീഗ് ചെറിയ കളിയല്ല മക്കളെ; ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സിന്, ബന്ധം അങ് ഓസ്ട്രേലിയ വരെ