in , , , ,

OMGOMG LOVELOVE LOLLOL

നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

കഴിഞ്ഞ സീസണിൽ കരഞ്ജിത് സിങ്ങായിരുന്നു ടീമിന്റെ രണ്ടാം ഗോൾകീപ്പർ. എന്നാൽ കരഞ്ജിത് വിരമിക്കാനൊരുങ്ങുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ രണ്ടാം നമ്പർ ഗോൾ കീപ്പറായിരിക്കും. അതിനാലാണ് ഐ ലീഗിൽ നിന്നും ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സച്ചിൻ സുരേഷ് തന്നെയായിരിക്കും അടുത്ത സീസണിലും ടീമിന്റെ ഫസ്റ്റ് ചോയിസ് കീപ്പർ.

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി ഒരു ഗോൾ കീപ്പർ സ്വന്തമാക്കിയതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ അപ്‌ഡേറ്റിൽ ആ ഗോൾ കീപ്പർ ആരാണെന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല.

എന്നാൽ മർക്കസ് പ്രസ്തുത റിപ്പോർട്ടിൽ ഒരു അപ്‌ഡേറ്റ് കൂടി പുറത്ത് വിട്ടിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് ഐ ലീഗിൽ നിന്നുള്ള ഗോൾ കീപ്പറെയാണെന്നാണ് മാർക്കസ് നൽകിയ അപ്‌ഡേറ്റ്. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സൈനിങ്‌ ഐഎസ്എല്ലിൽ നിന്നാണോ ഐലീഗിൽ നിന്നാണോ എന്ന ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് താരം ഐ ലീഗിൽ നിന്നുള്ളതാണെന്ന അപ്‌ഡേറ്റ് നൽകിയത്.

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ലോൺ ഡീലിൽ എത്തിച്ച ഗോൾ കീപ്പർ ലാറ ശർമ്മ ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്നും മാർക്ക്സ് വ്യകത്മാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിന്റെ മൂന്നാം ഗോൾ കീപ്പറായിരുന്നു ലാറ.

കഴിഞ്ഞ സീസണിൽ കരഞ്ജിത് സിങ്ങായിരുന്നു ടീമിന്റെ രണ്ടാം ഗോൾകീപ്പർ. എന്നാൽ കരഞ്ജിത് വിരമിക്കാനൊരുങ്ങുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ രണ്ടാം നമ്പർ ഗോൾ കീപ്പറായിരിക്കും. അതിനാലാണ് ഐ ലീഗിൽ നിന്നും ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സച്ചിൻ സുരേഷ് തന്നെയായിരിക്കും അടുത്ത സീസണിലും ടീമിന്റെ ഫസ്റ്റ് ചോയിസ് കീപ്പർ.

അതേ സമയം, ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിൽ നിന്നും സ്വാന്തമാക്കിയ ഗോൾ കീപ്പർ ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസ് ആയിരിക്കാനുള്ള സാധ്യതകളും വിലയിരുത്തപ്പെടുന്നുണ്ട്. ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പർ നോറയുടെ കരാർ ഈ മാസം അവസാനിക്കും. അതിനാൽ നോറയെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വാന്തമാക്കിയതാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ.

ALSO READ: ഐഎസ്എല്ലിൽ നിന്ന് ഒരു ടീം പുറത്താകുമോ? നിർണായക നീക്കങ്ങൾ; എല്ലാം ഈ മാസം അവസാനം അറിയാം

ALSO READ: ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടുന്നു; തകർപ്പൻ നീക്കങ്ങളുമായി ബഗാൻ; ഫെറാണ്ടോയുടെ കാര്യത്തിലും വ്യക്തത; ഐഎസ്എല്ലിലെ ഇന്നത്തെ പ്രധാന 10 ട്രാൻസ്ഫറുകൾ അറിയാം

ALSO READ: അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…

റൊണാൾഡോയുടെ മുൻ സഹ താരം ഇനി ഐ എസ് എൽ വമ്പൻ ക്ലബ്ബിലേക്ക്❤️‍🔥

മുൻ മോഹൻ ബഗാൻ പരിശീലകൻ ബ്ലാസ്റ്റേഴ്‌സിലേക്കോ?? പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മാർക്കസ്…