കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിക്കിന്റെ അഭാവം മാത്രമല്ല, ചില താരങ്ങളുടെ മോശം പ്രകടനവും തിരിച്ചടിയായിട്ടുണ്ട്. ഗോൾ കീപ്പർ കരഞ്ജിത് സിങ്, സെന്ററൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ്, വിങ്ങർ രാഹുൽ കെപി എന്നിവരുടെ പ്രകടനങ്ങൾ അവസരത്തിനൊത്ത് ഉയരാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ സീസണിൽ പിന്നോട്ടടുപ്പിച്ചു.
എന്നാൽ അടുത്ത സീസണിലേക്ക് ഈ പൊസിഷനുകളിൽ മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് 4 പൊസിഷനുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിടുന്നു എന്നുള്ളതാണ്.
സെന്റർ ബാക്ക്, സെന്റർ മിഡ്ഫീൽഡ്, വിങ്ങർ, ഗോൾ കീപ്പർ എന്നീ പൊസിഷനുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിടുന്നത്. ആഭ്യന്തര യുവതാരങ്ങളെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഈ പൊസിഷനുകളിൽ നോട്ടമിടുന്നത്. ഇതിൽ ഒരു ഗോൾ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം സൈൻ ചെയ്തതായി കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.
ഈ 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുമ്പോൾ നിലവിൽ ഈ 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമെന്നുറപ്പാണ്. നിലവിൽ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളെക്കാൾ മികച്ച കണക്കുകളുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനായാൽ നിലവിൽ ഈ പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമെന്നുറപ്പാണ്.
ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് ഐലീഗിൽ നിന്നും ഒരു ഗോൾ കീപ്പറെ സ്വന്തമാക്കി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിലവിലെ ടീമിന്റെ ഗോൾ കീപ്പർ ലാറ ശർമ്മ ക്ലബ് വിടുമെന്നുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അതിനാൽ ഇനി വരാനിരിക്കുന്നത് സൈനിംഗുകൾ മാത്രമല്ല, റിലീസിങ്ങുമുണ്ട്.
ALSO READ: നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്
ALSO READ: ഐഎസ്എല്ലിൽ നിന്ന് ഒരു ടീം പുറത്താകുമോ? നിർണായക നീക്കങ്ങൾ; എല്ലാം ഈ മാസം അവസാനം അറിയാം