സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ ചാമ്പ്യൻസ് ക്ലബ് രംഗത്ത് വന്നതായാണ് റിപോർട്ടുകൾ.
സൗദി മാധ്യമ പ്രവർത്തകനായ മുതാബ് ബിൻ അബ്ദുല്ലയുടെ റിപ്പോർട്ട് പ്രകാരം റോണോയെ സ്വന്തമാക്കാൻ ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയേൺ ലെവർകൂസൻ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ സാബി അലോൻസോയാണ് ലെവർകൂസൻറെ പരിശീലകൻ.
സാബിയും റോണോയും നേരത്തെ റയൽ മാഡ്രിഡിന് വേണ്ടി ഒന്നിച്ച് കളിച്ചവരാണ്. ഇ ബന്ധമാണ് സാബിയെ റോണോയോ തിരിക്കെത്തിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്ക് മുന്നിൽ റോണോയെ ടീമിലെത്തിക്കാൻ സാബി നിർദേശം നൽകിയതായാണ് റിപോർട്ടുകൾ.
ലെവർകൂസനിലേക്ക് എത്തിയാൽ റോണോയ്ക്ക് വീണ്ടും ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടാനാവും. ബയേൺ ലെവർ കൂസൻ ബുണ്ടസ് ലീഗയിൽ വിജയിച്ച് ചാമ്പ്യൻസ് ലീഗിന് ടിക്കറ്റെടുത്തിരിക്കുകയാണ്.
അതിനാൽ റോണോ ലെവർകൂസനിലേക്ക് തിരിച്ചെത്തിയാൽ അദ്ദേഹത്തിൻറെ വീണ്ടും ചാമ്പ്യൻസ് ലീഗ് കളിക്കാനാവും. അതിനാൽ ഈ നീക്കം നടക്കട്ടെയെന്നാണ് ആരാധകരുടെ ആഗ്രഹം.
ALSO READ: സൗദി പ്രൊ ലീഗിൽ റൊണാൾഡോയ്ക്കതിരെ കളിച്ച താരം ഐഎസ്എല്ലിലേക്ക്
ALSO READ: ബാലൺ ഡി ഓറൊക്കെ ചെറുത്; ബാലൺ ഡി ഓറിനേക്കാൾ വലിയ പുരസ്‌കാരം സ്വന്തമാക്കൊനൊരുങ്ങി ലയണൽ മെസ്സി