in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എല്ലിൽ നിന്നും നേരെ പോയത് ജർമൻ ക്ലബ്ബിലേക്ക്; അവിടെ ക്ലബ്ബിന്റെ ടോപ് സ്കോററായി; സൂപ്പർ താരം ഇനി ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമോ?

ഐഎസ്എല്ലിൽ പൊതുവെ ജർമൻ കളിക്കാരുടെ എണ്ണം കുറവാണ്. നിരവധി സ്പാനിഷ് താരങ്ങളും ബ്രസീലിയൻ താരങ്ങളും ബൂട്ട് കെട്ടിയ ഐഎസ്എല്ലിൽ ആകെ വിരലിലെണ്ണാവുന്ന ജർമൻ കളിക്കാർ മാത്രമേ കളിച്ചിട്ടുള്ളു. അത്തരത്തിലൊരു താരമാണ് ജൂലിയസ് ഡക്കർ.

ഐഎസ്എല്ലിൽ പൊതുവെ ജർമൻ കളിക്കാരുടെ എണ്ണം കുറവാണ്. നിരവധി സ്പാനിഷ് താരങ്ങളും ബ്രസീലിയൻ താരങ്ങളും ബൂട്ട് കെട്ടിയ ഐഎസ്എല്ലിൽ ആകെ വിരലിലെണ്ണാവുന്ന ജർമൻ കളിക്കാർ മാത്രമേ കളിച്ചിട്ടുള്ളു. അത്തരത്തിലൊരു താരമാണ് ജൂലിയസ് ഡക്കർ.

2022-23 സീസണിൽ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ച താരമാണ് ഡക്കർ. ആ സീസണിൽ ചെന്നൈയിന് വേണ്ടി ഐഎസ്എല്ലിലും ഡ്യുറൻഡ് കപ്പിലും സൂപർ കപ്പിലുമായി 28 മത്സരങ്ങളിൽ നിന്നും 3 ഗോളും അഞ്ച് അസിസ്റ്റുമാണ് താരം സ്വന്തം പേരിലാക്കിയത്.

കഴിഞ്ഞ സീസൺ അവസാനത്തോടെ ചെന്നൈയിൻ വിട്ട താരം പിന്നീട് പോയത് ജന്മനാടായ ജർമനിയിലെ നാലാം ഡിവിഷൻ ക്ലബായ ടിഎസ്വി ഹാവെൽസിലാണ്. ഇവിടെ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. 28 മത്സരങ്ങളിൽ നിന്നും 8 ഗോളും 4 അസിസ്റ്റുമാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡർ സ്വന്തമാക്കിയത്.

ക്ലബ്ബിന്റെ ടോപ് സ്കോററാണ് 28 കാരനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. കൂടാതെ ക്ലബ്ബിന്റെ ടോപ് അസിസ്റ്ററിൽ രണ്ടാം സ്ഥാനത്താണ് താരം. ഇത്തരത്തിൽ മികച്ച പ്രകടനമാണ് താരം ജർമൻ ക്ലബിന് വേണ്ടി കാഴ്ച്ച വെച്ചത്.

ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ ജർമൻ ക്ലബ്ബുമായി അവസാനിക്കും. അതിനാൽ താരത്തെ ചെന്നൈയിൻ മടക്കി കൊണ്ടുവരുമോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ 20 പരിശീലകർ; ഇവാന്റെ പകരക്കാരന് വേണ്ടിയുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ

ഇത് അവസാന അങ്കം; വിരമിക്കൽ പ്രഖ്യാപിച്ച് ഐഎസ്എൽ ‘ഗോട്ട്’