in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ 20 പരിശീലകർ; ഇവാന്റെ പകരക്കാരന് വേണ്ടിയുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളാ ബ്ലാസ്റ്റേഴ്‌സിൽ ഇവാന്റെ പകരക്കാന് വേണ്ടിയുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിൽ. ഹാഫ് വേ ഫുട്ബാളിന്റെ റിപ്പോർട്ടർ അൻസൺ ജെയ്‌സന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവാൻ 100 പരിശീലകർ പ്രൊഫൈലുകൾ അയച്ചുവെന്നാണ്. ഇതിൽ 20 പേരുടെ പട്ടിക ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അടുത്ത 10 ദിവസത്തിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്ത 20 പരിശീലകരുമായി അഭിമുഖം നടത്തും. ഈ അഭിമുഖത്തിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുക.

അടുത്ത സീസണ് മുന്നോടിയായി പല ക്ലബ്ബുകളും വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ പല കാര്യങ്ങളും ഇപ്പോഴും ആശങ്കയിലാണ്.

ദിമിയുടെ കരാർ പുതുക്കുന്നതും പുതിയ ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കുന്നതിനും നിലവിലെ താരങ്ങളെ വിൽക്കുന്നതുമായി ബന്ധപ്പെട്ടും ബ്ലാസ്റ്റേഴ്സിന് തിരുമാനമെടുക്കണമെങ്കിൽ പുതിയ പരിശീലകനെ ഉടനെ പ്രഖ്യാപിക്കണം. പുതിയ പരിശീലകൻ എത്തിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ വ്യക്തത വരുകയുള്ളു.

ഏതായാലും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള പരിശീലകനെ തന്നേയായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുക. കിരീടം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് ലക്ഷ്യമിടുന്നത്. അത് കൊണ്ടാണ് ബ്ലാസ്റ്റേഴ്സിൽ വലിയ സ്വാധീനമുണ്ടായിട്ടും കിരീടം നേടാനാവാതെ വന്നതോടെ ഇവാനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്.

വോൾസെയിൽ വില്പന; ഈ അഞ്ച് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൂട്ടത്തോടെ വിൽക്കുന്നു…

ഐഎസ്എല്ലിൽ നിന്നും നേരെ പോയത് ജർമൻ ക്ലബ്ബിലേക്ക്; അവിടെ ക്ലബ്ബിന്റെ ടോപ് സ്കോററായി; സൂപ്പർ താരം ഇനി ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമോ?