in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ടീം ഇന്ത്യയുടെ അടുത്ത പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നത് രണ്ട് സൂപ്പർ പരിശീലകരെ

രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണോട് കൂടി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്നു എന്ന വാർത്ത ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണോട് കൂടി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്നു എന്ന വാർത്ത ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത പരിശീലകനായി ആര് വരണമെന്ന് ചർച്ചയും സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിക്കുകയാണ്. എന്നാൽ ബിസിസിഐ അടുത്ത പരിശീലകനായി ചില താരങ്ങളെ നോട്ടമിട്ടതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ കെകെആറിന്റെ വജ്രായുധമായ മുൻ ഓപണർ ഗൗതം ഗംഭീർ. ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ആശിഷ് നെഹ്റ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപോർട്ടുകൾ.

രണ്ട് പേരും ഇന്ത്യൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുന്നേറ്റത്തിന് പിന്നിലെ ബ്രെയിൻ ഗൗതം ഗംഭീർ തന്നെയാണ്. അതിനാൽ ഗംഭീറിന്റെ കീഴിൽ ടീം ഇന്ത്യയ്ക്ക് മുന്നേറാൻ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.

ഈ സീസണിൽ ഗുജറാത്ത് പിറകോട്ട് പോയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്നത് ആശിഷ് നെഹ്റയാണ്. ആദ്യ സീസണിൽ ഗുജറാത്തിനെ ജേതാക്കളാക്കിയതിലും രണ്ടാം സീസണിൽ റണ്ണേഴ്‌സ് അപ്പാക്കിയതും നെഹ്‌റാജിയുടെ കഴിവാണ്.

ALSO READ: പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

ALSO READ: യുവിയല്ല; പഞ്ചാബ് കിങ്സിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ALSO READ: IPL 2024: കൊൽക്കത്തയ്ക്ക് ആശ്വസിക്കാം; സൂപ്പർ താരം തിരിച്ചെത്തി

ബാക്ക് ടൂ യൂറോപ്പ്..; റോണോയെ ടീമിലെത്തിക്കാനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബിന്റെ നീക്കങ്ങൾ

ക്രിസ്റ്റിയാനോ റൊണാൾഡോ വീണ്ടും യൂറോപ്യൻ മണ്ണിലേക്ക്; ഇത്തവണയും ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് തന്നെ…