ലോകം കണ്ടത്തിൽ വെച്ചതിൽ തന്നെ ഏറ്റവും വലിയ മുന്നേറ്റ താരങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. താരം നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസ്സറിന് വേണ്ടിയാണ് പന്ത് തട്ടുന്നത്.
വയസ്സ് 39 ആയെങ്കിലും നിലവിൽ ലീഗിലെ ഏറ്റവും വലിയ ഗോൾ സ്കോറെറാണ് റൊണാൾഡോ. ഇപ്പോളിത റൊണാൾഡോ ആരാധകരെ തേടി ഒരു സന്തോഷ വാർത്ത വരുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ യൂറോപ്യൻ മണ്ണിലേക്ക് തിരിച്ചെത്തിയെക്കാം.
നിലവിൽ ബുണ്ടേസ്‌ലിഗ ചാമ്പ്യന്മാരായ ബയർ ലെവർക്കുസെൻ റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയത് കൊണ്ട് തന്നെ മുന്നേറ്റ നിരയിലേക്ക് മികച്ചൊരു താരത്തെ തന്നെ ബയേർ ലെവർകുസെൻ കൊണ്ടുവരേണ്ടതുണ്ട്.
ഇതിനു ഭാഗമായി പരിശീലകൻ സാബി അലോൺസോ ലക്ഷ്യം വെച്ചിരിക്കുന്നത് റൊണാൾഡോയെയാണ്. സൗദി മാധ്യമപ്രവർത്തകൻ മുതാബ് ബിൻ അബ്ദുള്ളയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ നീക്കവുമായി കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് വിശ്വസിക്കാം.