in , , ,

AngryAngry LOVELOVE OMGOMG LOLLOL CryCry

സൗദി പ്രൊ ലീഗിൽ റൊണാൾഡോയ്ക്കതിരെ കളിച്ച താരം ഐഎസ്എല്ലിലേക്ക്

ലോകോത്തര താരങ്ങളൊക്കെ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുകയാണ്. ഇതിനിടയിൽ സൗദി ലീഗിൽ നിന്നും ഒരു താരത്തെ നോട്ടമിട്ടിരിക്കുകയാണ് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ.

ലോകോത്തര താരങ്ങളൊക്കെ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുകയാണ്. ഇതിനിടയിൽ സൗദി ലീഗിൽ നിന്നും ഒരു താരത്തെ നോട്ടമിട്ടിരിക്കുകയാണ് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ.

സൗദി പ്രൊ ലീഗിൽ അൽ വഹ്ദ എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന കോസ്റ്ററിക്കൻ ഇന്റർനാഷണൽ താരം ഓസ്കാർ ഡ്യൂറാട്ടെയുമായാണ് ബഗാൻ ചർച്ച നടത്തുന്നത്. താരത്തിന്റെ അൽ വഹ്ദയിലെ കരാർ ഈ മാസത്തോട് കൂടി അവസാനിക്കും. അതിനാൽ താരത്തെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാനാണ് ബഗാന്റെ നീക്കം.

താരമിപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതിനാൽ താരത്തിന്റെ മെഡിക്കൽ കൂടി പൂർത്തിയാക്കിയതിന് ശേഷം മാത്രം ബഗാൻ താരത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയുള്ളു.

ഇക്കഴിഞ്ഞ മെയ് നാലിന് അൽ വഹ്ദയും അൽ നസ്‌റും തമ്മിൽ മത്സരമുണ്ടായിരുന്നു. പരിക്ക് കാരണം താരം കളത്തിൽ ഇറങ്ങിയിരുന്നില്ല. ഈ മത്സരത്തിലാണ് റോണോയുടെ ഹാട്രിക്ക് അടക്കം എതിരില്ലാത്ത 6 ഗോളുകൾക്ക് അൽ നസ്ർ വിജയിച്ചത്.

34 കാരനായ ഓസ്കർ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്. നേരത്തെ ക്ലബ് ഭ്രൂഗ്, എസ്പാനിയോൾ, ലെവന്റെ എന്നീ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

ദിമി പോകില്ല മക്കളെ; താരത്തിനായി ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം; കൈയ്യടിച്ച് ആരാധകർ

ഇനി ആ അഹങ്കാരം വേണ്ട; ഈ കാര്യത്തിൽ മഞ്ഞപ്പടയെ പിന്നിലാക്കി മോഹൻ ബഗാൻ ആരാധകർ…