ലൂണയെയും ദിമിയെയും കൈവിട്ട് കളഞ്ഞാൽ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധങ്ങൾ ക്ലബ് നേരിടേണ്ടി വരും. നിലവിൽ ഇവാൻ ആശാനെ പുറത്താക്കിയതിന്റെ കലിപ്പ് ഇപ്പോഴും ആരാധകർക്ക് മാനേജമെന്റിനുണ്ട്. അതിനാൽ ദിമിയുടെയും ലൂണയുടെയും കാര്യത്തിൽ കൃത്യമായ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.
കൊല്കത്തൻ മാധ്യമ പ്രവർത്തകനായ സോഹൻ പൊഡ്ഡാറിന്റെ റിപ്പോർട്ട് പ്രകാരം ദിമിക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് തിരുത്തിയ പുതിയൊരു കരാർ കൂടി നൽകിയെന്നാണ്. നേരത്തെ ദിമിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഒരു കരാർ വെച്ചതായി മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു.
ദിമിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് വെച്ച കരാറിലെ പ്രതിഫലം ഉയർത്തി വീണ്ടും താരത്തിനായി ക്ലബ് കരാർ സമർപ്പിച്ചതെയാണ് റിപോർട്ടുകൾ. ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് താരത്തിന് മുന്നിൽ വെച്ച പുതിയ കരാർ.
കൂടാതെ ലൂണ ക്ലബ് വിട്ട് എവിടെയും പോകില്ലെന്ന് ക്ലബ് ഡയറക്ടർ നിഖിൽ ഭരത്വാജ് നേരത്തെ എക്‌സിൽ അറിയിച്ചുരുന്നു. കൂടാതെ യുവതാരം ക്വമി പെപ്രയെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ് റിപോർട്ടുകൾ.
അങ്ങനെയങ്കിൽ ലൂണ. പെപ്ര,ദിമി, നോഹ സഖ്യമായിരിക്കും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയെ നയിക്കുക.