ഐഎസ്എല്ലിൽ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതിനോടകം അടുത്ത സീസണിൽ ടീമിലെത്തിക്കേണ്ട താരങ്ങളുമായും ടീമിൽ നിലനിർത്തേണ്ട താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിലാണ്.
ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാന്റെ സൂപ്പർ താരത്തിനായി ശ്രമിക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബഗാന്റെ ഓസ്‌ട്രേലിയൻ പ്രതിരോധതാരം ബ്രണ്ടൻ ഹാമിലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. താരം നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലാണ്.
പുതിയ പരിശീലകൻ വന്നതിന് ശേഷമേ താരവുമായി കൂടുതൽ ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുകയുള്ളു. കാരണം പുതിയ പരിശീലകന്റെ കളി രീതികൾക്ക് അനുയോജ്യമായ താരമാണോ എന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
അതെ സമയം, ഡയമണ്ടക്കോസിനായി ബ്ലാസ്റ്റേഴ്‌സ് പുതിയ ഓഫർ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ലൂണ. പെപ്ര എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് നിലനിർത്തുമെന്നാണ് റിപോർട്ടുകൾ.