in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

സന്തോഷവാർത്ത; രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തും

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും ആശങ്കയുടെ മുൾമുനയിലാണ്. അടുത്ത സീസണിൽ ആരാധകരുടെ പ്രിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകരുടെ പ്രധാന ആശങ്ക. പല ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും വേണ്ടി എതിരാളികൾ വല വീശിയതോടെയാണ് ആരാധകരുടെ ആശങ്ക വർധിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും ആശങ്കയുടെ മുൾമുനയിലാണ്. അടുത്ത സീസണിൽ ആരാധകരുടെ പ്രിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകരുടെ പ്രധാന ആശങ്ക. പല ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും വേണ്ടി എതിരാളികൾ വല വീശിയതോടെയാണ് ആരാധകരുടെ ആശങ്ക വർധിച്ചത്.

എന്നാൽ ആശങ്കകൾക്കിടയിൽ ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒരു വാർത്തയുമായെത്തിയിരിക്കുകയാണ് കൊല്കത്തൻ മാധ്യമ പ്രവർത്തകനായ സോഹൻ പൊഡ്ഡാർ. സോഹൻ പൊഡ്ഡാറിന്റെ റിപ്പോർട്ട് പ്രകാരം രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ്.

നായകൻ അഡ്രിയാൻ ലൂണയാണ് ഒന്നാമൻ. ലൂണയുമായി ബന്ധപ്പെട്ട് [പല റൂമറുകളും പുറത്ത് വന്നെങ്കിലും ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ട് എവിടെയും പോകില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് എക്‌സിൽ വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് സോഹൻ പൊഡ്ഡാറും ആവർത്തിക്കുന്നത്. ലൂണയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്നാണ് സോഹന്റെ റിപ്പോർട്ട്.

രണ്ടാമത്തെ താരം ക്വമി പെപ്രയാണ്. കഴിഞ്ഞ സീസണിൽ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് ട്രാക്കിലെത്തിയ താരമാണ് പെപ്ര. എന്നാൽ ട്രാക്കിലെത്തിയപ്പോൾ പരിക്കേറ്റ് താരം പുറത്ത് പോകുകയായിരുന്നു. അതിനാൽ താരത്തിന് ഒരു അവസരം കൂടി കൊടുക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.

ഇരുവരും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രിയപ്പെട്ട താരമായതിനാൽ ഇരുവരെയും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുന്നു എന്ന റിപ്പോർട്ട് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

എതിരാളികളുടെ വിദേശ സെന്റർ ബാക്കിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

മോഹൻ ബഗാന്റെ സൂപ്പർ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്