in , , ,

LOVELOVE LOLLOL

എതിരാളികളുടെ വിദേശ സെന്റർ ബാക്കിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിനായുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനെയും മറ്റ് ക്ലബ്ബുകളെയും ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മോഹൻ ബഗാന്റെ പ്രതിരോധ താരമായ ബ്രാൻഡൻ ഹാമിലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള ഓഫർ നൽകിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള കൂടുതൽ നീക്കങ്ങൾ നടത്തുക പുതിയ പരിശീലകനെ നിയമിച്ചതിന് ശേഷമായിരിക്കും.

ഈ കഴിഞ്ഞ സീസണിൽ ഹാമിൽ മോഹൻ ബഗാൻ വേണ്ടി മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ലെസ്‌കോയ്ക്ക് പകരമാവാൻ പറ്റിയ താരമാണ് ബ്രാൻഡൻ ഹാമിൽ. താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

രണ്ട് കിടിലൻ വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് കൈവിടില്ലെന്ന് റിപ്പോർട്ടുകൾ😍🔥

സന്തോഷവാർത്ത; രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തും