in , , ,

AngryAngry

ഇനി ആ അഹങ്കാരം വേണ്ട; ഈ കാര്യത്തിൽ മഞ്ഞപ്പടയെ പിന്നിലാക്കി മോഹൻ ബഗാൻ ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്‌ ഏതാണ് ചോദിച്ചാൽ എല്ലാവർക്കും കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് മാത്രമേ ഉത്തരം പറയാൻ ഉണ്ടായിരുന്നുള്ളു. പക്ഷെ കഴിഞ്ഞ കുറച്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ ഫാൻ ബേസാണ് മോഹൻ ബഗാനുള്ളത്.

ഇതിന് ശേരി വെക്കുന്ന ചില കണക്കുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ഈ സീസണിലെ ശരാശരി ഹാജരിൽ മോഹൻ ബഗാനാണ് ഏറ്റവും മുൻപന്തിയിൽ. 34790 എന്ന ശരാശരി ഹാജരാണ് ഈ സീസണിൽ മോഹൻ ബഗാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 27519 എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ശരാശരി ഹാജർ. 16285 ശരാശരി ഹാജരുള്ള ഈസ്റ്റ്‌ ബംഗാളാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.

ഈ സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു ഹാജർ ലഭിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനമാണ് ആരാധകർ കളി കാണാൻ വേരാണ്ട് നിക്കാൻ കാരണമായത്. 

സൗദി പ്രൊ ലീഗിൽ റൊണാൾഡോയ്ക്കതിരെ കളിച്ച താരം ഐഎസ്എല്ലിലേക്ക്

ബ്ലാസ്റ്റേഴ്സിലേക്കല്ല; റൂമർ ലിസ്റ്റിലെ സ്റ്റാർ പരിശീലകൻ മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക്…