in ,

ഹള്‍ക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച്; കേരളാ സൂപ്പർ ലീഗ് ചെറിയ കളിയല്ല മക്കളെ; ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സിന്, ബന്ധം അങ് ഓസ്ട്രേലിയ വരെ

ആറു ടീമുകളാണ് സൂപ്പർ ലീഗ് കേരളയിൽ പന്ത് തട്ടുക. മലപ്പുറം എഫ്സി, കാലിക്കറ്റ് സുൽത്താൻസ്, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ റോർസ്,കണ്ണൂർ സ്‌ക്വാഡ്, കൊച്ചി പൈപ്പേഴ്സ് എന്നീ ആറു ടീമുകളാണ് സൂപ്പർ ലീഗിൽ പന്ത് തട്ടുക. ഇതിൽ തൃശൂർ റോർസ്സിന്റെ സ്ട്രാറ്റജിക്ക് പാട്നർ ഓസ്‌ടേലിയയിലെ എ ലീഗിലെ ബ്രിസ്‌ബെയ്‌ൻ റോർസ് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയകരം.

സൂപ്പർ ലീഗ് കേരളാ പ്രതീക്ഷിച്ചതിലും വലിയ ഉയരത്തിൽ വളരുകയാണ്.കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ സ്വന്തം ലീഗായ സൂപ്പർലീഗ് കേരളയുടെ ഫ്രാഞ്ചസികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ, എഐഎഫ്എഫ് സെക്രട്ടറി ഷാജി പ്രഭാകർ, എഐഎഫ്എഫ് വൈസ് പ്രസിഡണ്ട് എൻഎ ഹാരിസ്, മുൻ ഇന്ത്യൻ നായകൻ ബൈജുങ് ബൂട്ടിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫ്രാഞ്ചസി പ്രഖ്യാപനം നടന്നത്.

ആറു ടീമുകളാണ് സൂപ്പർ ലീഗ് കേരളയിൽ പന്ത് തട്ടുക. മലപ്പുറം എഫ്സി, കാലിക്കറ്റ് സുൽത്താൻസ്, തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ റോർസ്,കണ്ണൂർ സ്‌ക്വാഡ്, കൊച്ചി പൈപ്പേഴ്സ് എന്നീ ആറു ടീമുകളാണ് സൂപ്പർ ലീഗിൽ പന്ത് തട്ടുക. ഇതിൽ തൃശൂർ റോർസ്സിന്റെ സ്ട്രാറ്റജിക്ക് പാട്നർ ഓസ്‌ടേലിയയിലെ എ ലീഗിലെ ബ്രിസ്‌ബെയ്‌ൻ റോർസ് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയകരം.

ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം കോഴിക്കോട്, ജെഎൽഎൻ സ്റ്റേഡിയം കൊച്ചി, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ മുതൽ 45 ദിവസം മുതൽ 60 ദിവസം വരെ നീണ്ടുനിൽക്കുന്ന ലീഗായിരിക്കും സൂപ്പർ ലീഗ് കേരളാ.

രാജ്യത്തെ പ്രധാന കായിക മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഏറെ പ്രാധാന്യത്തോടെയാണ് സൂപ്പർ പ്ലീഹ കേരളയെ നോക്കിക്കാണുന്നത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോ അടക്കം സൂപ്പർ ലീഗ് കേരളയെ പറ്റിയുള്ള അപ്‌ഡേറ്റുകൾ പുറത്ത് വിട്ടിരുന്നു. സൂപ്പർ ലീഗിന്റെ സംപ്രേക്ഷണം സ്റ്റാർ സ്പോർട്സിലായിരിക്കുമെന്നതിന്റെ സൂചനയുമുണ്ട്.

അതേ സമയം, ഹള്‍ക്ക്, കഫു, കക്ക, ഇബ്രാഹിമോവിച്ച് തുടങ്ങിയ ലോകോത്തര താരങ്ങള്‍ ലീഗിന്റെ ഭാഗമായേക്കുമെന്ന് നേരത്തെ കേരള സൂപ്പര്‍ ലീഗ് സിഇഒ മാത്യു ജോസഫ് വെളിപ്പെടുത്തിയിരുന്നു. അതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ALSO READ; ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ട് പോകാനാണ്?; ലൂണയുടെ കാര്യത്തിൽ മറ്റൊരു പ്രധാന അപ്‌ഡേറ്റ് കൂടി പുറത്ത്

ALSO READ: ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ച് പണി; 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളുടെ ഭാവി ഡെയ്ഞ്ചർ സോണിൽ

ALSO READ; നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ട് പോകാനാണ്?; ലൂണയുടെ കാര്യത്തിൽ മറ്റൊരു പ്രധാന അപ്‌ഡേറ്റ് കൂടി പുറത്ത്

സങ്കട വാർത്ത മലയാളികളുടെ പ്രിയ താരം ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുന്നു💔