കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരവും മികച്ച ഫുടബോൾ കളിക്കുന്ന കെപി രാഹുൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണില്ല എന്ന് റിപോർട്ടുകൾ താരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനായുള്ള ഒരുക്കത്തിൽ തന്നെയാണ് എന്നാണ് റിപോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്സിനും അത് പോലെ തന്നെ ഇന്ത്യൻ ഫുടബോളിനും മികച്ച താരമാണ് രാഹുൽ .
എന്നാൽ ആരാധകർ പ്രതീക്ഷിച്ച പ്രകടനം പതിവിൽ കവിഞ്ഞതൊന്നും കെപി രാഹുലിന് ഈ സീസണിൽ ഉടനീളം നടത്താൻ സാധിക്കാതെ പോയി എന്നതും നിരാശയാണ്.രാഹുലിന് പകരം മികച്ച ഒരു ഇന്ത്യൻ വിങറെ കൊണ്ടുവരണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം.കഴിഞ്ഞ സീസണിൽ ഗോളുകളുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. മുന്നേറ്റ നിരയിലെ ഇന്ത്യൻ താരങ്ങൾക്കൊന്നും തിളങ്ങാൻ കഴിഞ്ഞിട്ടില്ല.ഐമൻ മാത്രമായിരുന്നു ഒരല്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്. അതുകൊണ്ടുതന്നെ ഒരു അഴിച്ചു പണി നടത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്
രാഹുലിനെ ഒഴിവാക്കി മറ്റൊരു സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കും എന്നതും റിപ്പോർട്ട് ഉണ്ട്.ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം ആരാധകർക്ക് നൽകാൻ രാഹുലിന് കഴിഞ്ഞില്ല എന്നതാണ് സത്യം.