ഒരു സ്‌ട്രൈക്കറെ സംബന്ധിച്ച് ഒരു മത്സരത്തിൽ ഗോളടിക്കുകയോ ഗോളിനുള്ള അവസരം ഒരുക്കികൊടുക്കയോ ചെയ്യാത്ത ഒരു മത്സരം കടന്ന് പോകുന്നത് ഏറെ നിരാശ നൽകുന്ന കാര്യമാണ്. എന്നാൽ ഒരു സ്‌ട്രൈക്കർക്ക് ഒരു സീസണിൽ ഒരൊറ്റ ഗോളോ ഒരൊറ്റ അസ്സിസ്റ്റോ തന്റെ പേരിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ താരത്തെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടായിരിക്കും.
പറഞ്ഞ് വരുന്നത് ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ഇഷാൻ പണ്ഡിതയെ കുറിച്ചാണ്. ഐഎസ്എൽ സീസണിൽ ഒരൊറ്റ ഗോളോ അസിസ്റ്റോ താരം നേടാതെ പോകുന്ന ആദ്യ സീസണാണ് ബ്ലാസ്റ്റേഴ്സിനൊടൊപ്പമുള്ള കഴിഞ്ഞ സീസൺ.
2020-21 സീസണിൽ എഫ്സി ഗോവയ്‌ക്കൊപ്പമാണ് ആദ്യമായി താരം ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുന്നത്. ആ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി ആകെ 128 മിനുട്ട് മാത്രമേ താരത്തിന് കളിക്കാനായുള്ളു. എങ്കിലും കിട്ടിയ ആ ചെറിയ അവസരങ്ങളിൽ താരം ആ സീസണിൽ 4 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.
2021 മുതൽ 2023 വരെ അദ്ദേഹവും ജംഷഡ്പൂർ എഫ്സിയ്ക്ക് വേണ്ടി കളിച്ചു. ജംഷഡ്പൂരിന് വേണ്ടിയുള്ള ആദ്യ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി ആകെ 404 മിനുട്ട് പ്ലെയിങ് ടൈം കിട്ടിയ താരം 3 ഗോളുകൾ നേടി. ജംഷഡ്പൂരിനൊപ്പമുള്ള രണ്ടാം സീസണിൽ 17 മത്സരങ്ങളിൽ 625 മിനുട്ട് പ്ലെയിങ് ടൈം കിട്ടിയ താരം രണ്ട് ഗോളുകളും നേടി.
ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 370 മിനുട്ട് പ്ലെയിങ് ടൈം കിട്ടിയ താരത്തിന് ഒരു ഗോളോ ഒരു അസിസ്റ്റോ തന്റെ പേരിലാക്കാൻ കഴിഞ്ഞിട്ടില്ല. ആകെ ഒരൊറ്റ ഷോർട് ഓൺ ടാർഗെറ്റ് മാത്രമാണ് താരത്തിന് ഇക്കഴിഞ്ഞ സീസണിൽ ഉതിർക്കാൻ സാധിച്ചത്.
ALSO READ: അട്ടർ ഫ്ലോപ്പുകൾ; ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഫ്ലോപ്പായ 4 താരങ്ങളെ പരിചയപ്പെടാം…