in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം

ഓരോ താരത്തിനും ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സ്നേഹവും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിക്കുന്ന അന്തരീക്ഷവുമൊക്കെ വിദേശ താരങ്ങൾക്കടക്കം മികച്ച അനുഭവമാണ് നൽകുന്നത്. അതിനാൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരങ്ങൾ ആ ഓർമ്മകൾ മറക്കാറുമില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹം പങ്ക് വെച്ച് മുൻ താരം കൂടി രംഗത്തെത്തെത്തിയിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് പല താരങ്ങൾക്കും ഒരു പുത്തൻ അനുഭവമാണ് നൽകുന്നത്. അതിനുള്ള പ്രധാന കാരണം ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ്. ഓരോ താരത്തിനും ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സ്നേഹവും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിക്കുന്ന അന്തരീക്ഷവുമൊക്കെ വിദേശ താരങ്ങൾക്കടക്കം മികച്ച അനുഭവമാണ് നൽകുന്നത്. അതിനാൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരങ്ങൾ ആ ഓർമ്മകൾ മറക്കാറുമില്ല. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹം പങ്ക് വെച്ച് മുൻ താരം കൂടി രംഗത്തെത്തെത്തിയിരിക്കുകയാണ്.

2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയ സീസണിൽ ടീമിനായി കളിച്ച ഹെയ്തി താരം കെൽവെൻസ് ബെൽഫോർട്ടാണ് ബ്ലാസ്റ്റേഴ്സിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹം പങ്ക് വെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ സ്വപ്‍നം പങ്ക് വെച്ചത്.

ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയ്‌ക്കൊപ്പം കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്നാണ് ബെൽഫോർട്ടിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്ക് വെച്ചിരിക്കുന്നത്. ഇതിൽ ലൂണയെയും ബ്ലാസ്റ്റേഴ്സിനെയും താരം മെൻഷൻ ചെയ്തിട്ടുമുണ്ട്.

2016-17 സീസണിൽ ബ്ലാസ്റ്റേഴ്സിനായി 15 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ നേടിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകരുമായി അടുക്കാൻ താരത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്. ആ ഒരൊറ്റ സീസണിൽ മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടിയത്.

പിന്നീട് തൊട്ടടുത്ത സീസണിൽ താരം ജംഷദ്പൂർ എഫ്സിയിലേക്ക് കൂടുമാറുകയും ചെയ്തു. 31 കാരനായ താരം നിലവിൽ ഇൻഡോനേഷ്യൻ ലീഗിലാണ് പന്ത് തട്ടുന്നത്.

ALSO READ; കരിയറിൽ ഇതാദ്യം; ബ്ലാസ്റ്റേഴ്സിൽ നാണംകെട്ട് യുവതാരം

ALSO READ; ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ട് പോകാനാണ്?; ലൂണയുടെ കാര്യത്തിൽ മറ്റൊരു പ്രധാന അപ്‌ഡേറ്റ് കൂടി പുറത്ത്

ALSO READ; ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ച് പണി; 4 പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളുടെ ഭാവി ഡെയ്ഞ്ചർ സോണിൽ

കരിയറിൽ ഇതാദ്യം; ബ്ലാസ്റ്റേഴ്സിൽ നാണംകെട്ട് യുവതാരം

സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി; പ്ലേ ഓഫിന്റെ കാര്യം അവതാളത്തിലാകും