in , ,

CryCry LOLLOL OMGOMG LOVELOVE AngryAngry

സഞ്ജുവിന്റെ രാജസ്ഥാന് വീണ്ടും തിരിച്ചടി; പ്ലേ ഓഫിന്റെ കാര്യം അവതാളത്തിലാകും

മലയാളായി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. 11 മത്സരങ്ങളിൽ 8 ജയവും 3 പരാജയവുമായി 16 പോയിന്റുകളുമായി സഞ്ജുവിന്റെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്. ഇതിനിടയിൽ സഞ്ജുവിനും കൂട്ടർക്കും ഒരു വലിയ തിരിച്ചടി എത്തിയിരിക്കുകയാണ്.

മലയാളായി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. 11 മത്സരങ്ങളിൽ 8 ജയവും 3 പരാജയവുമായി 16 പോയിന്റുകളുമായി സഞ്ജുവിന്റെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്. ഇതിനിടയിൽ സഞ്ജുവിനും കൂട്ടർക്കും ഒരു വലിയ തിരിച്ചടി എത്തിയിരിക്കുകയാണ്.

ജോസ് ബട്ട്ലർ പ്ലേ ഓഫ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം പടരുന്ന സാഹചര്യത്തിൽ ടീമിലെ വിൻഡീസ് താരങ്ങളായ ഹെറ്റ്മേയറും പവലും പ്ലേ ഓഫിന് മുന്നോടിയായി ടീം വിടാനുള്ള സാഹചര്യവും ഇപ്പോൾ ഉടലെടുത്തിരിക്കുകയാണ്.ട്വന്‍റി 20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്‍റി 20 പരമ്പര കളിക്കാന്‍ ദക്ഷിണാഫ്രിക്ക വരികയാണ്. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് മെയ് മാസം അവസാനത്തിലാകും ദക്ഷിണാഫ്രിക്കയുടെ വിന്‍ഡീസ് പര്യടനം നടക്കുക. ഇതാണ് സഞ്ജുവിന്റെ രാജസ്ഥാനെ കുഴയ്ക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര കളിക്കാനാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം.മെയ് 23ന് ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ആദ്യ ടി20 നടക്കുക. ജമൈക്കയില്‍ തന്നെ 25, 26 തിയതികളിലാണ് രണ്ടും മൂന്നും ട്വന്‍റി 20കള്‍.

ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്ന അതേ ആഴ്‌ചയാണ് വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പര നടക്കുന്നത്. ഇത് പ്ലേ ഓഫ് സാധ്യതകളുള്ള രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ആശങ്കയാണ്.രാജസ്ഥാൻ താരങ്ങളായ റോവ്‌മാന്‍ പവലിനും ഷിമ്രോന്‍ ഹെറ്റ്‌മെയറിനും സണ്‍റൈസേഴ്‌സ് താരമായ ഹെന്‍‌റിച്ച് ക്ലാസനും കെകെആറിന്‍റെ ആന്ദ്രേ റസലിനും പരമ്പരയ്ക്കായി തിരിക്കേണ്ടിവന്നാല്‍ അത് ടീമുകള്‍ക്ക് തിരിച്ചടിയാവും. കൂടാതെ ഇംഗ്ലണ്ട് അവരുടെ ലോകകപ്പ് സ്‌ക്വാഡിനെ തിരിച്ച് വിളിക്കാനുള്ള ശ്രമത്തിലാണ് ഈ സഹചര്യത്തിൽ ബട്ട്ലറും പ്ലേ ഓഫ് കളിക്കാനുണ്ടാവില്ല.

ഐപിഎല്ലില്‍ നിന്ന് ടീമുകള്‍ പുറത്താകും വരെ ഇന്ത്യയില്‍ തുടരാന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ പവലില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് സ്ക്വാഡിനെ കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുമോ എന്നതാണ് സംശയം.

ALSO READ: ‘ഇമ്പാക്റ്റ് പ്ലയെർ’ നിയമം ഒഴിവാക്കുമോ? നിർണായക അപ്‌ഡേറ്റുമായി ജയ് ഷാ

ALSO READ; ടീം ഇന്ത്യയുടെ അടുത്ത പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നത് രണ്ട് സൂപ്പർ പരിശീലകരെ

ALSO READ: പല തവണ ചെന്നൈയുടെ രക്ഷകനായി, എന്നിട്ടും അവസരമില്ല; വിഷമം തുറന്ന് പറഞ്ഞ് സിഎസ്കെ താരം

ബ്ലാസ്റ്റേഴ്സിനായി വീണ്ടും പന്ത് തട്ടണം; ആഗ്രഹം പങ്ക് വെച്ച് മുൻ താരം

സെഞ്ചുറി അടിച്ചാലും വിക്കറ്റ് നേടിയാലും ചിരിക്കാത്തതെന്ത് കൊണ്ട്? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സുനിൽ നരൈൻ